കാസർകോട് : യുവമോർച്ച കാസർകൊട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി കാസർഗോഡ് മണ്ഡലം കമ്മിറ്റി ഓഫീസിൽ അഗ്‌നീപഥ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി. ബിജെപി കാസർകൊട് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു. അഗ്‌നീപഥ് പദ്ധതി ഭാരതീയ സേനകളെ കൂടുതൽ ചെറുപ്പവും പ്രഹര ശേഷിയുമുള്ളതാക്കുമെന്നും പരമാവധി യുവതി-യുവാക്കൾ അഗ്‌നീപഥ് പദ്ധതി പ്രകാരമുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ അദ്ധ്യക്ഷത വഹിച്ചു. വ്യോമസേന മുൻ സർജ്ജന്റ് പജ്ജ തിരുമലേശ്വർ ഭട്ട് ആശംസ നേർന്നു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം എൻ.സതീശൻ, യുവമോർച്ച സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്റ്റി, യുവമോർച്ച കാസർഗോഡ് മണ്ഡലം പ്രസിഡന്റ് അജിത്ത് കുമാരൻ എന്നിവർ സംബന്ധിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രക്ഷിത്ത് കെദ്ദിലായ സ്വാഗതവും കീർത്തൻ ജെ. കുഡ്‌ലു നന്ദിയും പറഞ്ഞു.