ളുമാറിയുള്ള മറ്റൊരു കൊലപാതകത്തിന്റെ കഥ കൂടി ചുരുളഴിയുകയാണ്. ജിൽ ഡാൻഡോ എന്ന ബി ബി സി ലേഖികയുടെ കൊലപാതകത്തിലാണ് ഇപ്പോൾ വൻ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പാരിസ് കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ഫ്രഞ്ച് ഫാഷൻ രംഗത്തെ ഒരു അതികായന്റെ ലൈംഗിക പീഡന കഥകൾ പരമ്പരയായി പുറത്തുകൊണ്ടുവന്ന ലിസ ബ്രിങ്ക്വർത്ത് എന്ന ലേഖികയെ കൊല്ലാൻ അയാൾ ഒരു റഷ്യൻ സംഘത്തെ ഏൽപിക്കുകയായിരുന്നത്രെ.

തൊഴിലിലും അതുപോലെ രൂപത്തിലും ലിസബ്രിങ്ക്വർത്തിനോട് ജിൽ ഡാൻഡോക്ക് ഉണ്ടായിരുന്ന സാമ്യമാണ് കൊലയാളികളെ ആളുമാറിയുള്ള കൊലപാതകത്തിന് ഇടയാക്കിയതെന്ന് അഭിഭാഷകർ വാദിക്കുന്നു. മാത്രമല്ല, ഇരുവരും ലണ്ടൻ നഗരത്തിലെ ഒരേ മേഖലയിൽ താമസിക്കുന്നവരാണ് എന്നതും കൊലയാളികൾക്കിടയിൽ യഥാർത്ഥ ഇരയെ കുറിച്ച് ആശയക്കുഴപ്പത്തിന് ഇടയാക്കി. അതിനെല്ലാംപുറമെ മരണമടഞ്ഞ ജിൽ ഡാൻഡോയുടെ കാമുകൻ ലിസ ബ്രിങ്ക്വർത്തിന്റെ ഡോക്ടർ കൂടിയാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

പടിഞ്ഞാറൻ ലണ്ടനിലെ ഫുൾഹാമിലുള്ള തന്റെ വീടിന്റെ പടിവാതിലിൽ വച്ചായിരുന്നു 1999-ൽ ജിൽ ഡാൻഡോ കൊല്ലപ്പെടുന്നത്. ബാരി ജോർജ്ജ് എന്ന വ്യക്തിയെ 2001-ൽ കുറ്റം ചാർത്തി ശിക്ഷിച്ചുവെങ്കിലും പിന്നീട് അയാളെ വിട്ടയയ്ക്കുകയായിരുന്നു. കേസ് അന്വേഷണം തുടരുന്നുമുണ്ടായിരുന്നു. 11 സ്ത്രീകളായിരുന്നു പ്രമുഖ മോഡലിങ് ഏജൻസിയായ എലൈറ്റ് മോഡലിങ്ഏജൻസിയുടെ മുൻ തലവൻ ജെരാൾഡ് മാരി എന്ന 72 കാരനെതിരെ ലൈംഗിക പീഡന പരാതികളുമായി എത്തിയത്. അതിലൊരാൾ ലിസ ബ്രിങ്ക്വർത്ത് ആയിരുന്നു.

ഫാഷൻ മേഖലയിലെ ലൈംഗിക കുറ്റകൃത്യങ്ങളുടെ കഥകൾ പുറത്തു കൊണ്ടുവരുന്ന ഒരു പരമ്പരക്ക് വേണ്ടി വേഷ പ്രച്ഛന്നയായി ആ മേഖലയിലേക്ക് കയറിക്കൂടിയതായിരുന്നു 55 കാരിയായ ബ്രിങ്ക്വർത്ത്.1998-ൽ ജെരാൾഡ് മാരീ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു അവരുടെ പരാതി. ഫ്രാൻസിലെ നിയമ പ്രകാരം ലൈംഗിക പീഡനം നടന്ന് 20 വർഷത്തിനകം പരാതി നൽകിയില്ലെങ്കിൽ പിന്നീട് പരാതി സ്വീകരിക്കുകയില്ല. റിപ്പോർട്ട് പുറത്തുവന്ന ശേഷം ലിസയെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റുകയും ബി ബി സി അവരെ നിയമനടപടികൾ സ്വീകരിക്കുന്നതിൽ നിന്നും മുൻപോട്ട് പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്തു എന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ഇപ്പോൾ ഇവർ നൽകിയ ലൈംഗിക പീഡന കേസിലെ പരാതി പരിഗണിക്കുന്നതിനിടയിലായിരുന്നു പാരീസിലെ കോടതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ രേഖകൾ സമർപ്പിക്കപ്പെട്ടത്. ഈ പശ്ചാത്തലത്തിൽ 20 വർഷം എന്ന പരിധി ലിസ ബ്രിങ്ക്വർത്തിന്റെ കേസിൽ ഒഴിവാക്കണമെന്നും അഭിഭാഷകർ കോടതിയിൽ വാദിച്ചു. കോടതിയിൽ സമർപ്പിച്ച രേഖകളിൽ, എലൈറ്റ് ഫാഷൻ കമ്പനിയിലെ മുൻ എക്സിക്യുട്ടീവ് ഒമർ ഹാർഫോക്കിന്റെ സാക്ഷിമൊഴിയുമുണ്ട്. അതിലാണ്, മാർ, ഒരു റഷ്യൻ മാഫിയ അംഗവുമായി ബ്രിങ്ക്വർത്തിനെ കൊല ചെയ്യാൻ ക്വട്ടേഷൻ നൽകുന്ന കാര്യം സംസാരിച്ചതായി പറയുന്നത്. ഇത് താൻ നേരിട്ട് ദൃക്സാക്ഷിയായ സംഭവമാണെന്നും ഒമർ പറയുന്നു.

അധികം വൈകാതെ തന്നെ മറ്റൊരു ബി ബി സി മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു എന്ന് അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇരുവരും ഒരേ നിറവും, ഏകദേശം സമാനമായ ശരീര പ്രകൃതിയുള്ളവരും ആയിരുന്നു എന്നും അവർ കോടതിയിൽ ബോധിപ്പിച്ചു. ഏകദേശം അടുത്തടുത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. മാത്രമല്ല ഇരുവർക്കും ധാരാളം പൊതു സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതേസമയം, ലൈംഗിക പീഡന കഥകൾ ഉൾപ്പെടുന്ന സീരിയലിനെതിരെ മാരി നൽകിയ മാനനഷ്ടകേസിൽ ബി ബി സിക്ക് 2001-ൽ 1.7 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകേണ്ടതായി വന്നു. അന്നത്തെ വിധിയുടേ അടിസ്ഥാനത്തിൽ പരമ്പര സംപ്രേഷണം ചെയ്യുന്നത് നിർത്തി വയ്ക്കേണ്ടതായും വന്നു.

ഇപ്പോൾ കോടതിയിൽ വന്നിരിക്കുന്ന ഈ കേസിൽ മാരിയെ വിചാരണ ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് പ്രോസിക്യുട്ടർ ആണ്. അത് ഉണ്ടാവുമോ അല്ലെങ്കിൽ എന്നായിരിക്കും വിചാരണ ഉണ്ടാവുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.