- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം :വിദ്യാർത്ഥി -വനിതാ സംഘടനകൾ ലഹരി വിരുദ്ധ റാലി നടത്തി
തൃപ്പൂണിത്തുറ: മദ്യത്തിന്റെയും മയക്കുമരുന്നിന്റേയും പിടിയിൽ നിന്ന് കേരള സമൂഹത്തെ മോചിപ്പിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ഡി.എസ്.ഒ യുടേയും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന (എ.ഐ.എം.എസ്.എസ് ) ന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി.
മദ്യ വിരുദ്ധ - ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ മദ്യവിരുദ്ധ ജനകീയ മുന്നണി ജൂൺ 26 മുതൽ ജൂലൈ 26 വരെ നടത്തുന്ന ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥി - വനിതാ സംഘടനകൾ ആചരണ പരിപാടി നടത്തിയത്.
ലഹരി വിരുദ്ധ റാലി എ.ഐ.ഡി.എസ്. ഒ സംസ്ഥാന സെക്രട്ടറി അഡ്വ.ആർ. അപർണ്ണ ഉദ്ഘാടനം ചെയ്തു.മഹിളാ സാംസ്‌കാരിക സംഘടനാ നേതാക്കളായ എം.കെ. ഉഷ, എസ്. രാധാമണി, വിദ്യാർത്ഥി സംഘടന പ്രതിനിധികളായ നിള മോഹൻ കുമാർ, അനന്ത ഗോപാൽ, അജിത്, എമിൽ, മിഥുൻ, അനാമിക, മീനാക്ഷി ആർ, നിലീന. എം.കെ.കൃഷ്ണ എസ് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും പ്രാദേശിക മേഖലകളിലും വിദ്യാർത്ഥികളുടേയും വനിതകളുടേയും യുവാക്കളുടേയും സഹകരണത്തോടെ ലഹരിക്കെതിരെ എല്ലാ താലൂക്കുകളിലും പഞ്ചായത്തുകളിലും വ്യാപകമായ പ്രചാരണ ബോധവൽക്കരണ സമര പരിപാടികൾ സ്വീകരിക്കുമെന്ന് മദ്യ വിരുദ്ധ ജനകീയ സമരസമിതി ജില്ലാ കോർഡിനേറ്റർ എൻ.ആർ. മോഹൻ കുമാർ അറിയിച്ചു.