- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുഴലിക്കാറ്റിൽ തലശേരിയിൽ കനത്ത നാശനഷ്ടം; നിരവധി വീടുകൾ തകർന്നു; വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാട്

തലശേരി: ഇന്ന് പുലർച്ചെ വീശയിടിച്ച ശക്തമായ ചുഴലിക്കാറ്റിൽ തലശേരിയിൽ വൻനാശനഷ്ടം. ശക്തമായ കാറ്റിൽ കടത്തീര മേഖലയിൽ വ്യാപക നഷ്ടം. പിയർ റോഡ്, എം.എം റോഡ് ഭാഗങ്ങളിലാണു നഷ്ടമുണ്ടായത്. പല വീടുകളിലും മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മേൽക്കൂരകൾ വ്യാപകമായി തകർന്നു. മാരിയമ്മ വാർഡിൽ 15 വീടുകൾ ഭാഗികമായി തകർന്നു. കൂടാതെ അഞ്ച് വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുപറ്റി.
മട്ടാമ്പ്രം വാർഡിൽ നാലു വീടുകൾ ഭാഗികമായി തകർന്നു. കൂൾബാർ ഉൾപ്പെടെയുള്ള ഏതാനും കടകൾക്കും നാശനഷ്ടമുണ്ടായി. പിയർറോഡിലെ ഡ്രീം ടൂറിസ്റ്റ് ഹോമിന്റെ വാതിൽ തകരുകയും ചെയ്തു. മദ്റസ താലി മുൽ അവാം യു.പി സ്‌കൂളിന്റെ ക്ലാസ് മുറിയുടെയും സ്റ്റോർ റൂമിന്റെയും മേൽക്കൂരകൾ ഭാഗികമായി തകർന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. തലശേരി നഗരസഭ അധ്യക്ഷ കെ.എം ജമുനാ റാണി, വാർഡ് കൗൺസിലർമാരായ ഫൈസൽ പുനത്തിൽ, തബസു എന്നിവർ സ്ഥലം സന്ദർശിച്ചു.


