- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിലെ സുള്ള്യയിൽ ഭൂചലനം; കാസർകോട്ടും പ്രകമ്പനം: വലിയ ശബ്ദം കേട്ടതായി നാട്ടുകാർ
കാസർകോട്: കർണാടകയിലെ സുള്ള്യയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുള്ള്യയിലെ വിവിധ ഭാഗങ്ങളിലുണ്ടായത്. ഇതിന്റെ പ്രകമ്പനം കാസർകോട്ടും അനുഭവപ്പെട്ടു. കാസർകോട് ജില്ലയിലെ പനത്തൊടി, കല്ലെപ്പള്ളി തുടങ്ങിയ മേഖലകളിലാണ് ചൊവ്വാഴ്ച രാവിലെ പ്രകമ്പനം അനുഭവപ്പെട്ടത്. രാവിലെ വലിയ ശബ്ദം കേട്ടതായി നാട്ടുകാരും പറഞ്ഞു. വീടുകളിൽ വിള്ളലുകളോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 7.45-ഓടെയാണ് സുള്യയിൽ ഭൂകമ്പം ഉണ്ടായത്. ഇതിന്റെ പ്രകമ്പനമാണ് കാസർകോട്ടെ വിവിധ പ്രദേശങ്ങളിലടക്കം അനുഭവപ്പെട്ടതെന്നാണ് നിഗമനം. സുള്ള്യയിലെ ചില വീടുകളിലെ ചുമരുകളിൽ വിള്ളലുണ്ടായിട്ടുണ്ട്. ജൂൺ 25-നും സുള്ള്യയിലെ ചിലയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
Next Story