- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേ ജോലി തട്ടിപ്പ്: ബിനിഷ ഐസക്കിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: ടിക്കറ്റ് എക്സാമിനർ ചമഞ്ഞ് റെയിൽവേയിൽ ജോലിവാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ റിമാൻഡിലായ യുവതിയെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരിട്ടി ചരൾ സ്വദേശിനി ബിനിഷ ഐസക്കിനെയാ(28)ണ് കസ്റ്റഡിയിൽ വിട്ടത്.
റെയിൽവേ തൊഴിൽ തട്ടിപ്പു കേസിൽ ബിനിഷ കൂടുതൽ പേരിൽ നിന്നും പണം വാങ്ങിയെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വാങ്ങി ചോദ്യം ചെയ്യാൻ തീരുമാനിച്ചു. നിലവിൽ അഞ്ചുപേരുടെ പരാതിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
ഇതിനിടെയാണ് മറ്റുചിലരും പൊലീസിൽ പരാതി നൽകിയത്. ബിൻഷയുടെ പിന്നിൽ പ്രവർത്തിച്ച കോട്ടയം സ്വദേശിനിയായ മാഡത്തെ കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ ഇനിയും പിടികൂടിയിട്ടില്ല. റെയിൽവേയിൽ താൽക്കാലിക ജീവനക്കാരിയായ ബിൻഷയ്ക്കു തൊഴിൽ നഷ്ടപ്പെട്ടതിനു ശേഷം മാഡം ഇവരെ അതിവിദഗ്ദ്ധമായി തൊഴിൽതട്ടിപ്പിന് ആയുധമാക്കുകയായിരുന്നുവെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.


