- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ തട്ടി മരിച്ച ബീഡി തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിച്ചു; സതിയുടെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാരും ബന്ധുക്കളും
തലശേരി: പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച ബീഡിതൊഴിലാളിയായ മധ്യവയസ്‌കയുടെ മൃതദേഹം സംസ്‌കരിച്ചു. കൊശോർമൂലയിലെ തൈക്കുന്നത് സതിയു(56)ടെ മൃതദേഹമാണ് മാളിക പറമ്പ് ശ്മശാനത്തിൽ ഇന്ന് ഉച്ചയോടെ സംസ്‌കരിച്ചത്. തിങ്കളാഴ്‌ച്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
നടാൽ ദിനേശ് കമ്പനിയിലെ ജീവനക്കാരിയായ സതി ജോലി കഴിഞ്ഞു ആറേ കാലിന് വീട്ടിലേക്ക് മടങ്ങവെ കണ്ണൂർ-യശ്വന്ത്പുര എക്സ്പ്രസാണ് തട്ടിയത്. ട്രെയിൻ വരുന്നതു കണ്ട്് കൂടെയുണ്ടായിരുന്ന സ്ത്രീകൾ ഒച്ച വെച്ചെങ്കിലും പാളത്തിൽ നിന്നും പൂർണമായി മാറും മുൻപെ സതിയെ ട്രെയിനിടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീ കൂടി പാളത്തിൽ കയറിയിരുന്നുവെങ്കിലും പിന്നോക്കം ചാടിയതിനാലാണ് രക്ഷപ്പെട്ടത്. ചാല കോയ്യോട് ചൂളയിലെ പരേതരായ പുറത്തെക്കണ്ടി കുഞ്ഞിരാമന്റെയും ശാന്തയുടെയും മകളാണ് സതി.ഭർത്താവ്: പ്രഭാകരൻ. മക്കൾ:പ്രദീഷ്(ഓട്ടോ ഡ്രൈവർ)പ്രവിന്ത്(കാർ ഷോറൂം ചൊവ്വ) സഹോദരങ്ങൾ: ചന്ദ്രി, സുജ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്