- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവസൈനികന്റെ മരണം നാടിനെ ദുഃഖത്തിലാഴ്‌ത്തി; കണ്ണൂർ സ്വദേശി ജോർജിന്റെ മരണം പൂണെയിലെ സൈനിക ആശുപത്രിയിൽ
കണ്ണൂർ: യുവസൈനികന്റെ മരണം നാടിനെ ദുഃഖത്തിലാഴ്‌ത്തി. രോഗബാധിതനായി പൂണെയിൽ ചികിത്സയിലായിരുന്ന സൈനികനാണ് മരണമടഞ്ഞത്. ആലക്കോട് പാത്തൻപാറയിലെ പരേതനായ കണിച്ചുകാട്ട് കുര്യന്റെ മകൻ ജോർജ് (30) ആണ് മരിച്ചത്. ഇന്ത്യൻ ആർമിയിൽ ഹവിൽദാറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പൂണെയിലെ മിലിട്ടറി ഹോസ്പിറ്റലിൽ മജ്ജ മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സ നടത്തിവരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് മരണം. സംസ്‌കാരം ബുധനാഴ്‌ച്ച വൈകുന്നേരം നാലു മണിക്ക് പാത്തൻപാറ സെന്റ് ആന്റണീസ് പള്ളിയിൽ. കൊച്ചുവേലിക്കകത്ത് കുടുംബാംഗം ലിസമ്മയാണ് മാതാവ്. സഹോദരങ്ങൾ: അനു(ചാലക്കുടി) അപർണ്ണ. വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്ന ജോർജിന്റെ വേർപാട് ഉറ്റവരെയും സുഹൃത്തുക്കളെയും പാത്തൻപാറ ഗ്രാമത്തെയും ഏറെ ദുഃഖത്തിലാഴ്‌ത്തിയിട്ടുണ്ട്.
Next Story




