- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ സി ഡി സി രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആചരിച്ചു
ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) കോർ കമ്മിറ്റി യോഗം രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച് യുവാക്കളിൽ മയക്കുമരുന്ന് ദുരുപയോഗം വർധിച്ചുവരുന്ന പ്രതിഭാസമാണെന്ന് ചടങ്ങിൽ അംഗങ്ങൾ പറഞ്ഞു. യുവാക്കളിലെ മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുംകമ്മിറ്റി അംഗങ്ങൾ ഉത്കണ്ഠ പ്രകടിപ്പിച്ചു.
'ഇന്ത്യയ്ക്ക് ഒരു വ്യവസ്ഥാപിത ദേശീയ അല്ലെങ്കിൽ പ്രാദേശിക മയക്കുമരുന്ന് ദുരുപയോഗ നിരീക്ഷണ പ്രോട്ടോക്കോൾ ഇല്ല.'എന്ന് യോഗത്തിൽ പങ്കെടുത്ത പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേശ് ചൂണ്ടിക്കാട്ടി. യോഗത്തിൽ കോർ കമ്മിറ്റി അംഗങ്ങളായ, റീജണൽ ഓഫീസ് അഡ്‌മിനിസ്‌ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേശ്, ഇവാലുവേറ്റർമാരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ എന്നിവർ പങ്കെടുത്തു.