തലശേരി: തലശേരി താലൂക്കിലെ ഒരു ഹയർ സെക്കൻഡറി സ്‌ക്കൂളിൽ വിദ്യാർത്ഥിനിയെ സഹപാഠി ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പ്ലസ് ടു ഫിസിക്സ് സേപരീക്ഷ നടക്കുന്ന ക്ലാസ് മുറിയിലായിരുന്നു സംഭവം.

പരീക്ഷ നടക്കുന്നതിനിടയിൽ മുൻവശത്തെ ബെഞ്ചിലിരിക്കുന്ന പെൺകുട്ടി എന്തോപറഞ്ഞപ്പോൾ പ്രകോപിതയായി സമനില തെറ്റിയ നിലയിൽ പിൻബെഞ്ചിലിരിക്കുകയായിരുന്ന പെൺകുട്ടി അവളെ ബ്ലേഡ് കൊണ്ട് കൈക്കും കഴുത്തിനും മുറിവേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

മുറിവേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം വീട്ടിലേക്ക് പോയി. മുറിവേൽപ്പിച്ച കുട്ടിയെ കുട്ടികളുടെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് കൗൺസിലിംഗിന് വിധേയമാക്കി. രക്ഷിതാക്കളുടെ പരാതിയിൽ തലശ്ശേരി ടൗൺപൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥിനികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്. തലശേരി സി. ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.