- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരി വിമാനത്താവളം വഴി മയക്കുമരുന്ന് കടത്ത്; തലശേരി ഇടത്തിലമ്പലം സ്വദേശിയുടെ വീട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടി
തലശേരി: നെടുമ്പാശ്ശേരി വിമാനതാവളത്തിലെ പാർസൽ വിഭാഗത്തിലൂടെ മയക്കുമരുന്ന് എത്തിച്ചതിന് പിടിയിലായ തലശ്ശേരി സ്വദേശിയുടെ ഇടത്തിലമ്പലത്തെ കാവ്യാസിലെ വികാസിന്റെ വീട്ടിൽ കണ്ണൂർ എക്സൈസ് സംഘത്തിന്റെ സഹായത്താടെ കൊച്ചിയിൽ നിന്നുമെത്തിയ എക്സൈസ് സപെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഇനം മയക്കുമരുന്നുകൾ കണ്ടെടുത്തു.
തലശ്ശേരി സ്വദേശി വികാസിന്റ ഇടത്തിലമ്പലത്തെ കാവ്യാസിൽ എന്ന വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനതാവളത്തിൽ വെച്ച് വികാസിന്റെ പേരിൽ പോളണ്ടിൽ നിന്ന് വന്ന പാർസർ കസ്റ്റംസ് അധികൃതർ പരിശോധിച്ചപ്പോൾ മയക്ക് മരുന്നായ എൽ. എസ്. ഡി സ്റ്റാമ്പുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് അവർ മയക്ക് മരുന്ന് പാർസർ എറണാകുളം ജില്ലാ എക്സൈസിന് കൈമാറി. എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്യുകരും, കണ്ണൂർ ജില്ലാ എക്സൈസിന്റെ സഹായത്തോടെ ഇടത്തിലമ്പലത്തുള്ള ഇയാളുടെ കാവ്യാസ് എന്നവീട്ടിൽ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് വിവിധ തരം മയക്ക് മരുന്നുകൾ പിടികൂടിയത്.
ഹാഷിഷ് ഓയിൽ, 300 ഗ്രാം കഞ്ചാവ് അര ഗ്രാം എംഡി എം.എ എന്നിവയാണ് വീട്ടിൽ നിന്നും പിടിച്ചെടുത്തത്.പ്രതിയെ മയക്കുമരുന്ന് സഹിതം കൊച്ചി നർക്കോട്ടിക്ക് കോടതിയിൽ ഹാജരാക്കുന്നതിനായി കസ്റ്റഡിയിലെടുത്തു കൊണ്ടു പോയി. നെടുമ്പാശേരിയിൽ കഴിഞ്ഞദിവസം വികാസിന്റെ പേരിലെത്തിയ പാർസൽ സംശയം തോന്നിയതിനെ തുടർന്നാണ് എയർ പോർട്ട് പൊലിസ് തുറന്ന് പരിശോധിച്ചത്. ഇതേ തുടർന്നാണ് ഇതിൽ അതിമാരകമായ സിന്തറ്റിക്ക് മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്.




