ഖിലേന്ത്യാ തലത്തിൽ തൊഴിലില്ലായ്മക്കെതിരെയും അഗ്‌നിപഥ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും രൂപംകൊണ്ട ഇടത് വിദ്യാർത്ഥി-യുവജന സംഘടനകളുടെ സംയുക്ത വേദി ആഹ്വാനം ചെയ്ത പ്രതിഷേധദിനം എസ്.യു.സിഐ(സി) പാർട്ടിയുടെ യുവജന-വിദ്യാർത്ഥി വിഭാഗമായ എ.ഐ.ഡി.വൈ.ഒ-എ.ഐ.ഡി.എസ്.ഒ ആചരിച്ചു.

തമ്പാനൂർ ആർ.എം.എസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ എ ഐ ഡി വൈ ഒ ജില്ലാ കമ്മിറ്റിയംഗം സ. അജിത് മാത്യു അധ്യക്ഷനായി. യോഗം എസ്.യു.സിഐ(സി) ജില്ലാ സെക്രട്ടറിയേറ്റംഗം സ. ആർ ബിജു ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇടത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ തലത്തിൽ രൂപപ്പെട്ട സമര ഐക്യവേദി വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലും, പശ്ചിമബംഗാളിലും, ത്രിപുരയിലും ഈ ഐക്യവേദി ഇല്ലാത്തത് ദൗർഭാഗ്യകരമാണെന്നും, കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന 'നിശ്ചിതകാല തൊഴിൽ' നയം കേരളത്തിൽ സർക്കാർ സർവീസുകളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതിനാലാണ് ഈ ഐക്യവേദി കേരളത്തിലില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ഡി.എസ്.ഒ ജില്ലാ നേതാക്കൾ സ. ഗോവിന്ദ് ശശി, സ. ആതിര പി ആർ, എ.ഐ.ഡി.വൈ.ഒ ജില്ലാ നേതാവ് സ. എ ഷൈജു എന്നിവർ സംസാരിച്ചു.