തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നു. ഇന്ന് 3,904 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളിൽ വൈറസ് ബാധയെ തുടർന്ന് 14 പേർ മരിച്ചതായും ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നും ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളത്താണ്. 929 കേസുകളാണ് എറണാകുളത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഒരു മരണവും സ്ഥിരീകരിച്ചു.

തിരുവനന്തപുരം 861, കൊല്ലം 353, പാലക്കാട് 237, ഇടുക്കി 113, കോട്ടയം 414 , ആലപ്പുഴ 246, തൃശൂർ 195, പാലക്കാട് 123, മലപ്പുറം 82, കോഴിക്കോട് 215, വയനാട് 33, കണ്ണൂർ 70, കാസർകോട് 33 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത തുടരാൻ ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു.