- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: തലായി തീരദേശ പൊലീസ് സ്റ്റേഷനടുത്ത് കടൽക്ഷോഭത്തിൽ അകപ്പെട്ട തോണി മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പതേകാൽ മണിയോടെയാണ് സംഭവം. ധർമ്മടത്തെ സുഗീന്ദ്രന്റെ ഉടമസ്ഥതയിലുള്ള നന്ദനം എന്ന പേരിലുള്ള ചെറുതോണിയാണ് കരയിൽ നിന്നും അരനോട്ടിക്കൽ മൈൽ ദൂരത്തിൽ തിരയിളക്കത്തിൽ കീഴ്മേൽ മറിഞ്ഞത്.
തോണിയിലെ ഇരട്ട എഞ്ചിനും വലയും നെത്തോലി മത്സ്യവും നഷ്ടപ്പെട്ടു. തോണിയിലുണ്ടായ ചാലിലെ മനോജ് (58), ഹുസൈൻ (48), ഒഡീഷക്കാരനായ ബാപ്പുട്ടി (25) എന്നിവർ കടലിൽ അകപ്പെട്ടുവെങ്കിലും പെട്ടെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടിലെത്തിയ തീരദേശസേനാംഗങ്ങൾ മൂവരെയും രക്ഷിച്ചു തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചു.
രാവിലെ ധർമ്മടത്ത്നിന്നും മത്സ്യബന്ധനത്തിനായി പോയി മീനുമായി തിരിച്ചു വരുന്നതിനിടയിലാണ് അപകടം തോണി മറിയുന്നത് തീരദേശ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നേരിൽ കണ്ടതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. സമീപത്തുണ്ടായ മറ്റ് മത്സ്യത്തൊഴിലാളികളും സഹായത്തിനെത്തിയിരുന്നു. ഏതാണ്ട് അരലക്ഷം രൂപയുടെ നാശനഷ്ടം നേരിട്ടതായി തൊഴിലാളികൾ പറയുന്നു. കടലിൽ മറിഞ്ഞ തോണിയും ഇവർ കരയിലെത്തിച്ചു.




