ഭൂമിയിൽ ദൃശ്യമായിരുന്നില്ല എന്നു മാത്രമല്ല നമ്മൾ പലരും ഇത്തരത്തിലുള്ള ഒരു സൂര്യഗ്രഹണത്തെ കുറിച്ച് അറിഞ്ഞിരുന്നുപോലുമില്ല. ബഹിരാകാശത്ത്, തന്ത്രപ്രധാനമായ സ്ഥാനത്തുള്ള നാസായുടെ ബഹിരാകാശപേടകത്തിന് ലഭിച്ചത് ഈ അപൂർവ്വ സൂര്യഗ്രഹണത്തിന്റെ ചിത്രമാണ്. ഈ ഒരു സ്ഥലത്തു നിന്നാൽ മാത്രമേ സൂര്യഗ്രഹണം ദൃശ്യമാകുമായിരുന്നുള്ളു.. ബ്രിട്ടീഷ് സമയം ഇന്നലെ വൈകിട്ട് 5.20 നായിരുന്നു ഈ ഗ്രഹണം ആരംഭിച്ചത്. സോളാർ ഡൈനാമിക് ഒബ്സർവേറ്ററി ഈ ഗ്രഹണം കാമറയിൽ പകർത്തുകയായിരുന്നു.

ചന്ദ്രൻ, സൂര്യനു മുന്നിൽ കൂടി സാവധാനം കടന്നു പോകുന്നതിന്റെ ചിത്രങ്ങളായിരുന്നു പകർത്തിയത്. ഏകദേശം 35 മിനിറ്റു കൊണ്ടാണ് ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറികടന്നത്. സൂര്യന്റെ ജ്വലിക്കുന്ന ഉപരിതലത്തിന്റെ ഏകദേശം 67 ശതമാനത്തോളം മറച്ചുകൊണ്ടായിരുന്നുചന്ദ്രന്റെ സഞ്ചാരം. അതുകൊണ്ടു തന്നെ ഇതൊരു ഭാഗിക സൂര്യഗ്രഹണമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

പുറകിൽ ജ്വലിക്കുന്ന സൂര്യതേജസ്സിന്റെ പശ്ചാത്തലത്തിൽ ചന്ദ്രനിലെ തലയുയർത്തി നിൽക്കുന്ന മലനിരകളുടെ കൂടുതൽ വ്യക്തമായ ചിത്രം ഇന്നലെ ലഭിച്ചു. സൂര്യൻ കടന്നു പോയ സമയത്ത് ദൃശ്യമായത് ചന്ദ്രനിലെ ലീബ്നിറ്റ്സ്, ഡോർഫെൽ മലനിരകളാണെന്ന് വ്യക്തമായിട്ടുണ്ട്. വളരെ ഉയർന്ന റെസൊലൂഷനിലുള്ള ചിത്രങ്ങളാണ് ബഹിരാകാശ യാനം അയച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ചന്ദ്രനെ കുറിച്ചുള്ള പഠനത്തിൽ സുപ്രധാന പങ്കു വഹിക്കാൻ ഈ ചിത്രങ്ങൾക്ക് കഴിയും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

2010- നാസ വിക്ഷേപിച്ച സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററിസൂര്യനെ സ്ഥിരമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് നിരവധി സ്പേസ് കാമറകൾ ചുറ്റുപാടും സ്ഥാപിച്ചിട്ടുള്ള ഇവിടെ നിന്നും ഓരോ മുക്കാൽ സെക്കന്റിലും ഒരു ഫോട്ടോ വീതം ലഭ്യമാകും. സൂര്യന്റെ കാന്തിക മണ്ഡലം, സൂര്യാന്തരീക്ഷം, 11 വർഷം നീണ്ടു നിൽക്കുന്ന സൗരചക്രത്തിലെ സൂര്യന്റെ വിവിധ പ്രവർത്തനങ്ങൾ എന്നിവയും പഠിക്കുവാൻ ഊ ഒബ്സർവേറ്ററി ഉപയോഗിക്കുന്നുണ്ട്. നിലവിലെ സൗര ചക്രം ആരംഭിച്ചത് 2019-ൽ ആയിരുന്നു. 2025-ൽ ഇത് മൂർദ്ധന്യഘട്ടത്തിലെത്തും.

സൗരചക്രത്തിന്റെ മൂർദ്ധന്യ ഘട്ടത്തിലാണ് സൂര്യന്റെ കന്തിക ധ്രുവങ്ങൾ അകലുകയും ചർജ്ജുള്ള കണികകൾ സൗരവാതമായി സൂര്യന്റെ അന്തരീക്ഷത്തിൽ നിന്നും പുറത്തേക്ക് വമിക്കുകയും ചെയ്യുക. സ്വരജ്വാലയും മറ്റും ഇതുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളാണ്.