- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻ തുക ലാഭം വാഗ്ദാനം ചെയ്ത് കെണിയിൽ വീഴ്ത്തിയത് പതിനായിരത്തോളം നിക്ഷേപകരെ; ഈ പണം ഉപയോഗിച്ച് സ്വന്തമാക്കിയത് നിരവധി ആഡംബര കാറുകളും സ്വത്തുവകകളും: അമേരിക്കയിൽ 355 കോടിയുടെ തട്ടിപ്പു നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
വാഷിങ്ടൺ: അമേരിക്കയിൽ നിക്ഷേപകരെ കബളിപ്പിച്ച് 355 കോടിയുടെ തട്ടിപ്പു നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 50 കാരനായ ടെക് സംരംഭകൻ നീൽ ചന്ദ്രനാണ് അറസ്റ്റിലായത്. കുറ്റപത്രം അനുസരിച്ച്, ടെക്നോളജി കമ്പനി ഗ്രൂപ്പുകളുടെ ഉടമയായ നീൽ ചന്ദ്രൻ, കമ്പനികളുടെ പേരിലാണ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. 45 ദശലക്ഷം ഡോളറിന്റെ (355,52,00000 ഇന്ത്യൻ രൂപ) തട്ടിപ്പാണ് തന്റെ സ്ഥാപനത്തിന്റെ മറവിൽ നീൽ ചന്ദ്രൻ നടത്തിയത്.
തന്റെ കമ്പനികളിൽ ചിലതിനെ സമ്പന്നരായ ആളുകളുടെ ഒരു കൺസോർഷ്യം ഏറ്റെടുക്കാൻ പോവുകയാണെന്നും അത് വലിയ ലാഭം ഉണ്ടാക്കുമെന്നും തെറ്റിദ്ധരിപ്പിച്ച് നിക്ഷേപങ്ങൾ സ്വീകരിച്ചാണ് തട്ടിപ്പു നടത്തിയത്. 10,000ഓളം പേരിൽ നിന്നാണ് നിൽ നിക്ഷേപം സ്വീകരിച്ചത്. ഈ തുക ഉപയോഗിച്ച് നിരവധി ആഡംബര കാറുകളും സ്വത്തുവകകളും സമ്പാദിക്കുകയാണ് നീൽ ചെയ്തത്. നെവാഡയിലെ ലാസ് വേഗസിൽ നിന്നാണ് നീൽ ചന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന് ലോസ് ആഞ്ചൽസ് പൊലീസ് പറഞ്ഞു.
ViRSE എന്ന ബാനറിനു കീഴിൽ പ്രവർത്തിക്കുന്ന നീലിന്റെ കമ്പനികളില ചിലതിനെ സമ്പന്നരായ ആളുകളുടെ ഒരു കൺസോർഷ്യം ഏറ്റെടുക്കാൻ പോവുകയാണെന്നും അത് വലിയ ലാഭം ഉണ്ടാക്കുമെന്നും തെറ്റിദ്ധരിപ്പിച്ച് ആളുകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുക ആയിരുന്നു. കമ്പനിയുടെ ജീവനക്കാരെ ഉപയോഗിച്ചും നിക്ഷേപകരെ തെറ്റിദ്ധരിപ്പി എന്നാൽ കുറ്റപത്രപ്രകാരം, അത്തരത്തിൽ കമ്പനികൾ വാങ്ങാൻ തയാറായ കൺസോർഷ്യം ഇല്ലായിരുന്നു.
ലഭിച്ച നിക്ഷേപങ്ങളിലെ വൻ തുക മറ്റ് ബിസിനസുകളിലേക്ക് ഉപയോഗിക്കുകയും ബക്കി സ്വന്തം ആഡംബരത്തിനായി ചെലവഴിക്കുകയുമാണ് നീൽ ചന്ദ്രൻ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് വകകൾ, 39 ടെസ്ല വാഹനങ്ങൾ ഉൾപ്പെടെ ആഡംബര വാഹനങ്ങൾ എന്നിവയുൾപ്പെടെ 100 വ്യത്യസ്തമായ സ്വത്തു വകകൾ ജപ്തി ചെയ്യുമെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റം കോടതിയിൽ തെളിഞ്ഞാൽ 30 വർഷത്തോളം തടവുശിക്ഷ ലഭിക്കും.