ബ്രിട്ടൻ: ഫോർമുല വണ്ണിൽ ബ്രിട്ടീഷ് ഗ്രാൻപ്രീ കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് മത്സരം നിർത്തിവച്ചു. വാഹനങ്ങൾ ശക്തമായി കൂട്ടിമുട്ടിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇരു ഡ്രൈവർമാർക്കും കാര്യമായ പരുക്കുകൾ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മത്സരത്തിന്റെ അഞ്ചാം ലാപ്പിനിടെയാണ് സംഭവം.

പരുക്കേറ്റ ആൽഫ റോമിയോ താരം ചോ ഗാന്യുവിനെ ആശുപത്രിയിലേക്ക് മാറ്റി. ചോ ഗാന്യുവിന്റെ വാഹനം ജോർജ് റസ്സലിന്റെ വാഹനവുമായി കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട് ഗ്യാലറിയുടെ സമീപം ഇടിച്ചുനിന്നു. മത്സരം നിർത്തിവയ്ക്കുമ്പോൾ ലൂയിസ് ഹാമിൽട്ടൺ ആണ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.