- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയ്മിലിൻ റോസ് തോമസ് ഫ്രണ്ട്‌സ് ഓഫ് ചൈൽഡ് അംബാസിഡർ
പാലാ: പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കു സഹായിക്കായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ രൂപീകരിക്കുന്ന ഫ്രണ്ട്‌സ് ഓഫ് ചൈൽഡിന്റെ അംബാസിഡറായി ഐക്യരാഷ്ട്രസഭയിൽ പ്രത്യേക പരിചരണം ആവശ്യമായ കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രസംഗിച്ച അമേരിക്കൻ മലയാളി വിദ്യാർത്ഥിനി എയ്മിലിൻ റോസ് തോമസിനെ നിയമിച്ചതായി ചെയർമാൻ എബി ജെ ജോസ് പത്രസമ്മേളനത്തിൽ അറിയിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കു എയ്മിലിന്റെ സഹകരണം ലഭ്യമാക്കും. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ ബന്ധുക്കൾക്കു ആദ്യഘട്ടത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കും. ഇതോടൊപ്പം അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഫൗണ്ടേഷൻ സഹായിക്കും.
പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്കു കൂടുതൽ കരുതൽ ആവശ്യമാണെന്നു എയ്മിലിൻ പറഞ്ഞു. ഇത്തരം കുട്ടികളുടെ സഹോദരങ്ങളെ പ്രത്യേകം കരുതൽ നൽകേണ്ടത് അനിവാര്യമാണ്. പരിചരണം ആവശ്യമായ കുട്ടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സഹോദരങ്ങൾ അവഗണിക്കപ്പെടുന്നത് ദോഷകരമാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.
പത്തു വയസുകാരൻ സഹോദരൻ ഇമ്മാനുവലിന്റെ അവസ്ഥയെത്തുടർന്നാണ് ഈ വിഷയം ശ്രദ്ധിച്ചത്. ഇതേത്തുടർന്നാണ് ഐക്യരാഷ്ട്രസഭയിൽ വിഷയം അവതരിപ്പിച്ചത്. അതിനാൽ ഒരുപാടു പേരുടെ ശ്രദ്ധയിൽ വിഷയം എത്തിക്കാനായി. തന്റെ സഹോദരന് സംസാരിക്കാനോ നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയാണ്. വെന്റിലേറ്ററിലാണ് കഴിയുന്നത്. എങ്കിലും ഏറെ സന്തോഷത്തോടെ ഇമ്മാനുവൽ കഴിയുന്നത്. അതിനായി തങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നു. തങ്ങൾ നാട്ടിലേക്ക് വന്നപ്പോൾ അമ്മ മെർലിൻ ആണ് ഇമ്മാനുവലിനൊപ്പമുള്ളത്.
പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, കുട്ടിയുടെ പിതാവ് ആവിമൂട്ടിൽ ജോസ് തോമസ്, ജോസഫ് കുര്യൻ എന്നിവരും പങ്കെടുത്തു.
പാലാ ചാവറ പബ്‌ളിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ എയ്മിലിൻ വിദ്യാർത്ഥികളുമായി സംവാദം നടത്തി. പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട് അധ്യക്ഷത വഹിച്ചു.
വായനയും ലൈബ്രറിയുമെല്ലാം സജീവമാവുകയാണ്: മാണി സി. കാപ്പൻ എംഎൽഎ.
രാമപുരം: ഇലക്ട്രോണിക് യുഗത്തിന്റെ കടന്നുകയറ്റത്തോടെ വായനയുടെ ലോകത്ത് നിന്നും പുതുതലമുറ ഇടക്കാലത്ത് വിട്ടു നിന്നെങ്കിലും ഇപ്പോൾ വീണ്ടും വായനയും ലൈബ്രറിയുമെല്ലാം സജീവമാവുകയാണെന്ന് മാണി സി. കാപ്പൻ എംഎൽഎ. പറഞ്ഞു. 1977 ൽ ചെറിയ ഒരു ക്ലബ്ബായി പ്രവർത്തനം തുടങ്ങിയ കൊണ്ടാട് പ്രോഗ്രസ്സീവ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 45 വർഷത്തിനു ശേഷം ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ച് ലൈബ്രറി കൂടിയായി മാറുകയാണ്. ഈ ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്ന് ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ച സമയത്തെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രധാന മൂന്ന് ഭാരവാഹികളായിരുന്ന എം.കെ. ശിവരാമൻ നായർ പാറയ്ക്കതൊട്ടിയിൽ, രവി കൈതളാവുംകര, ജോർജ് പാലയ്ക്കൽ എന്നിവർ എംഎൽഎ. യോടൊപ്പം ചേർന്ന് തറക്കല്ലിടീലിന് പങ്കാളികളായി. കലാ സാംസ്‌കാരിക കായിക രംഗത്ത് വലിയ സംഭാവനകൾ നൽകിയ പ്രോഗ്രസ്സീവ് ക്ലബ്ബിന് പുതിയ ലൈബ്രറിക്ക് ഓഫീസ് കെട്ടിടം നിർമ്മിക്കാൻ മാണി സി. കാപ്പൻ എംഎൽഎ. 10 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, വാർഡ് മെമ്പർ അമ്മിണി കൈതളാവുംകര, കെ.ആർ. കൃഷ്ണൻ നായർ, വിശ്വൻ ഇളഞ്ചേരിൽ, വി. ഷാജി ഇല്ലിമൂട്ടിൽ, ഷാജി മുതുവല്ലൂർ, ബൈജു മുണ്ടപ്ലാക്കൽ, സുധീർ എസ്. കൊച്ചുപറമ്പിൽ, ജോസ് പെരുമാലിൽ, സെബാസ്റ്റിൻ കുന്നേൽ, സന്തോഷ് നൂറനാട്ട് എന്നിവർ പ്രസംഗിച്ചു.