യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലത്തിലെ നോർത്ത് - വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കരുണം ഭവന നിർമ്മാണ ധനശേഖരണത്തിനായി സംഘടിപ്പിക്കുന്ന ലീഡർ.കെ.കരുണാകരൻ മെമോറിയൽ 5's ഫുട്‌ബോൾ ടൂർണ്ണമെന്റ് പടിഞ്ഞാറെക്കോട്ടയിലെ എൻഫീൽഡ് എഫ്‌സിയിൽ സംഘടിപ്പിച്ചു.

കെപിസിസി നിർവാഹക സമിതി അംഗം പത്മജ വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ച ടൂർണ്ണമെന്റിലെ വനിതകളുടെ മത്സര വിജയികൾക്ക് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണനും, പുരുഷ വിഭാഗം മത്സരത്തിലെ വിജയികൾക്ക് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും സമ്മാനം വിതരണം ചെയ്തു. നോർത്ത് - വെസ്റ്റ് മണ്ഡലം പ്രസിഡണ്ടുമാരായ കെ.എസ്.വൈശാഖ്, ഫെവിൻ ഫ്രാൻസിസ്, ബ്ലോക്ക് പ്രസിഡണ്ട് കെ.ഗിരീഷ്‌കുമാർ, കൗൺസിലറും, മണ്ഡലം പ്രസിഡന്റുമായ എ.കെ.സുരേഷ്, കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.ഗോപാലകൃഷ്ണൻ, എ.ആർ.മനോജ്, ജെൻസൻ ജോസ് കാക്കശ്ശേരി, സജീഷ് ഈച്ചരത്ത്, അജീഷ് ആനന്ദ്, സുമേഷ്.കെ.നായർ, ശരത്ത്, റിജോയ് ജോയ്‌സൺ, വിപിൻ.ഇ.ആർഎന്നിവർ പ്രസംഗിച്ചു. റോളക്‌സ് തൃക്കുമാരക്കുടം ഒന്നാം സ്ഥാനവും, ഗ്രാമീണ വായനശാല ഒളരിക്കര രണ്ടാം സ്ഥാനവും കരസ്ഥമാക്കി.