- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സജി ചെറിയാന്റെ പ്രസംഗത്തിൽ ഒരു തെറ്റും അബദ്ധവുമില്ല; ഭരണഘടനയോടും ജനാധിപത്യത്തോടും കൂറുപുലർത്തി പ്രവർത്തിക്കുന്ന മന്ത്രി; പ്രസംഗം നല്ല ഉദ്ദേശ്യത്തോടെ എന്നും ഇ.പി.ജയരാജൻ
കണ്ണൂർ: മന്ത്രി സജി ചെറിയാന്റെ പ്രസംഗം നല്ല ഉദ്ദേശ്യത്തോടെയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കണ്ണൂർ താഴെചൊവ്വയിൽ നവീകരിച്ച സി.പി. എം എടക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിൽ ഒരു തെറ്റും അബദ്ധവുമില്ലെന്നും ഇ.പിപറഞ്ഞു. ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ്. ഭരണഘടനയോടും ജനാധിപത്യത്തോടും കൂറുപുലർത്തി പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാനെന്നും ഇ.പി ജയരാജൻ പറഞ്ഞു.
നിയമസഭയിലില്ലാത്ത തന്നെ കുറിച്ച് പ്രതിപക്ഷം പ്രസംഗിച്ചത് തെറ്റാണെന്ന് ഇന്ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ചു ഇ.പി ജയരാജൻ പ്രതികരിച്ചിരുന്നു. നിലവാരമില്ലാ പ്രസംഗമാണ് നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തിയത്. നിയമസഭയുടെ അന്തസ് കെടുത്തുകയാണ് അവർ ചെയ്തത്.
നിയമസഭയിൽ ഇല്ലാത്ത തന്നെ പറ്റി പ്രസംഗിക്കാൻ പാടില്ല. നിയമസഭയിൽ പോയി മറുപടി പറയാൻ കഴിയാത്തവരെ കുറിച്ചു പ്രസംഗിക്കുന്നത് തെറ്റാണ്. അതു നിയമസഭാ നടപടി ക്രമമല്ല. എ.കെ.ജി സെന്റർ അക്രമിച്ചത് കോൺഗ്രസാണെന്ന് പറഞ്ഞതിൽ മാറ്റമില്ല. ഇക്കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് തന്നെയാണ് ചെയ്യാൻ സാധ്യതയെന്നും ഇ.പി വ്യക്തമാക്കി




