കണ്ണൂർ:ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയുടെ കോലം സ്ഥാപിച്ച് പ്രതീകാത്മകമായി കല്ലെറിഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഭരണഘടനയോടും, ജനാധിപത്യ ബോധത്തോടും അവഹേളനം നടത്തുക എന്നത് സിപിഎം നേതാക്കന്മാരിൽ ആദ്യമായി ഉണ്ടാവുന്നത. പക്ഷേ ഭരണഘടന തൊട്ട് സത്യം ചെയ്ത ഒരു മന്ത്രി തന്നെ ഭരണഘടനയെ അവഹേളിക്കുന്ന നിലപാട് എടുക്കുന്നത് ഈ നാടിനോട് തന്നെയുള്ള വെല്ലുവിളിയാണ. സജി ചെറിയാന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ല. അദ്ദേഹത്തെ പുറത്താക്കാൻ ഗവർണർ ആവശ്യപ്പെടണം. അതുവരെ ശക്തമായ പ്രതിഷേധ പ്രക്ഷോഭ പരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് റിജിൽ മാക്കുറ്റി മുന്നറിയിപ്പു നൽകി.

ജില്ലാ പ്രസി.സുദീപ് ജെയിംസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രാഹുൽ ദാമോദരൻ, റിജിൻ രാജ്, ജില്ലാ ഭാരവാഹികളായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത്, രാകേഷ് തില്ലങ്കേരി, സി വി സുമിത്ത്, നിവിൽ മാനുവൽ,പ്രശാന്ത് മാസ്റ്റർ,, വിജേഷ് കടവത്തൂർ, അനൂപ് തന്നട, ബ്ലോക്ക് പ്രസിഡന്റ്മാരായ വരുൺ എം കെ, സുധീഷ് കുന്നത്ത്, രാജേഷ് കൂടാളി, യഹ്യ പി, സുജേഷ് പണിക്കർ, ശ്രീരാജ് കെ വി, സായൂജ് തളിപ്പറമ്പ് എന്നിവർ സംസാരിച്ചു.