- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവേഷക വിദ്യാർത്ഥികളെ അദ്ധ്യാപനത്തിന് നിയോഗിക്കുന്ന ഉത്തരവ് കാലടി സംസ്‌കൃത സർവകലാശാല പിൻവലിക്കണം:റിസർച്ച് സ്കോളെഴ്സ് പ്രതിഷേധിച്ചു
സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ ഗവേഷകരെ അദ്ധ്യാപനത്തിനായി നിയോഗിക്കുന്ന കാലടി ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലാ ഉത്തരവ് പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക് റിസർച്ച് സ്‌കോളർസ് ഓർഗനൈസേഷൻ(ഡി ആർ എസ് ഒ) ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് കാലടി സർവകലാശാലക്ക് മുന്നിൽ സംസ്ഥാന സംഘാടക സമിതി ഭാരവാഹികൾ പ്രതിഷേധം സംഘടിപ്പിച്ചു.
യോഗം ഡി.ആർ.എസ്.ഒ അഖിലേന്ത്യാ പ്രസിഡന്റ് അകിൽ മുരളി ഉദ്ഘാടനം ചെയ്തു. ഗവേഷക വിദ്യാർത്ഥികൾ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം,ഗവേഷണം ചെയ്യേണ്ടുന്നവരുടെ സമയം നഷ്ടപ്പെടുത്തുകയാണ് ഈ ഉത്തരവ് വഴി ഉണ്ടാകുന്നത്. സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി തീർത്തും ഭരണസംവിധാനങ്ങളുടെ കെടുകാര്യസ്ഥത കൊണ്ടാണ്, അതിന് പരിഹാരമെന്നോണം ഗവേഷകരെ ബലിയാടക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം ഗവേഷണമേഖലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്നതാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗവേഷക വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ മനസിലാക്കി അവർക്കൊപ്പം നിൽക്കേണ്ടുന്ന സംഘടന എ കെ ആർ എസ് എ യുടെ ഈ വിഷയത്തിലുള്ള നിലപാട് ഗവേഷകരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ഡി ആർ എസ് ഒ സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റിയംഗം അഞ്ജലി സുരേന്ദ്രൻ അധ്യക്ഷയായ യോഗത്തിൽ സംസ്ഥാന കൺവീനർ അജിത് മാത്യു മുഖ്യപ്രസംഗം നടത്തി. ഡി ആർ എസ് ഒ സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റിയംഗം റലേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.