കാസർകോട്: കേരളത്തിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം കൂടി വരുമ്പോൾ ഇലക്ട്രിക്ക് വാഹനക്കാർക്ക് ആശ്വാസമായി കേരളത്തിൽ പോൾ മൗണ്ടഡ് ഇലക്ട്രിക് ചാർജ്ജിങ് പോയിന്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 1140 എണ്ണവും കാസർകോട് ജില്ലയിൽ 37 ചാർജ്ജിങ് പോയിന്റുകളും സ്ഥാപിക്കുന്നതായി കെഎസ്ഇബി അറിയിച്ചു.

കാഞങ്ങാട് സബ് സ്റ്റേഷൻ പരിസരത്ത് ഫാസ്റ്റ് ചാർജ് സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കുംജൂലൈ മാസം അവസാനത്തോട് കൂടി ചാർജിങ് സ്റ്റേഷനുകളുടെ നിർമ്മാണ ജോലി പൂർത്തീകരിക്കും.ബോവിക്കാനത്തും, ചെർക്കളയിലും റീ ചാർജ് സ്റ്റേഷൻ വരും.

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള മിഷൻ സ്ഥാപ്പിക്കാൻ വേണ്ടി പൊതു പ്രവർത്തകനായ ആലൂർ ടി എ മഹ് മൂദ് ഹാജി അയച്ച നിവേദനത്തിനുള്ള മറുപടിയിലാണ്കെഎസ്ഇബി റിന്യൂവബ്ൾ എനർജി & എനർജി സേവിങ് എഞ്ചിനീയർ ഈ വിവരം അറിയിച്ചത്.ഇലക്ട്രിക്ക് റീ ചാർജ് സ്റ്റേഷൻ സ്ഥാപിക്കുന്നത് വാഹനക്കാർക്ക് വലിയ അനുഗ്രഹമായി തീരും.