- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ:സിപിഎം മുൻ എടക്കാട് ഏരിയാ സെക്രട്ടറിയും മുൻ പെരളശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പെരളശേരി ഉഷസിൽ കെ.വി ബാലൻ(71) അന്തരിച്ചു. അസുഖബാധിതനായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. അടിയന്തരാവസ്ഥ കാലത്ത് എടക്കാട് ഏരിയയിൽ സി.പി. എമ്മിനെ വളർത്തുന്നതിൽ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിലൊരാളാണ് കെ.വി ബാലൻ.
ഭാര്യ:ഉഷ. മക്കൾ: അഡ്വ.ഹിദ,ബീന(മാനേജർ, പെരളശേരി സർവീസ് സഹകരണ ബാങ്ക്),ബിന്ദു(കോ-ഓപറേറ്റീവ് പ്രസ്,കണ്ണൂർ)ബിജിന. മരുമക്കൾ: അഡ്വ.ജോഷിമാത്യു, ലക്ഷ്മണൻ (പറമ്പുക്കരി),സുനിൽകുമാർ(വടക്കുമ്പാട്), രാജീവൻ(കോട്ടം). സഹോദരങ്ങൾ: ലക്ഷ്മി(വടക്കുമ്പാട്), കല്യാണി,നാരായണി,പരേതരായ കൗസു,രാമൻ. ഇന്ന് രാവിലെ ഒൻപതു മണിമുതൽ പെരളശേരി ലോക്കൽകമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന്വയ്ക്കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് പെരളശേരി പഞ്ചായത്ത് കുഴിക്കിലായി വാതക ശ്മശാനത്തിൽ.




