- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിംബിൾഡൺ വനിതാവിഭാഗം സെമി ലൈനപ്പായി; എലേന ഹാലെപ്പിനെ നേരിടും; രണ്ടാം സെമി തത്യാന മരിയയും ഓൺസ് യാബിയറും തമ്മിൽ
ലണ്ടൻ: 2022 വിംബിൾഡൺ വനിതാ വിഭാഗം സെമി ലൈനപ്പായി. സെമിയിൽ റൊമാനിയയുടെ മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് കസാഖ്സ്താന്റെ എലേന റൈബാക്കിനെ നേരിടും. മറ്റൊരു സെമിയിൽ ജർമനിയുടെ തത്യാന മരിയ ടുണീഷ്യയുടെ ഓൺസ് യാബിയറുമായി കൊമ്പുകോർക്കും. സിമോണ ഹാലെപ് അമേരിക്കയുടെ അമൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്.
പരിചയസമ്പന്നയായ ഹാലെപിനെതിരേ ഒന്നു പോരുതാൻ പോലും അമൻഡയ്ക്ക് സാധിച്ചില്ല. സ്‌കോർ: 6-2, 6-4. മുൻ വിംബിൾഡൺ ചാമ്പ്യൻകൂടിയാണ് ഹാലെപ്. 2019-ൽ ഹാലെപ് വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടിരുന്നു. എലേന റൈബാക്കിന ഓസ്ട്രേലിയൻ താരം അയ്ല ടോംലാനോവിച്ചിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
എലേന മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ടോംലാനോവിച്ചിനെ കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ കളിച്ച എലേന പിന്നീടുള്ള രണ്ട് സെറ്റും നേടി മത്സരം സ്വന്തമാക്കി. എലേനയുടെ ആദ്യ ഗ്രാൻഡ്സ്ലാം സെമി ഫൈനൽ പ്രവേശനമാണിത്.
സ്പോർട്സ് ഡെസ്ക്