- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈലറ്റ് ട്രെയിനിംഗിനിടെ നെറ്റിയിൽ ഒരു കൊതുക് കടിച്ചു; തലച്ചോറിലേക്ക് അണുബാധ പടർന്ന് അകാല മരണം; മിടുമിടുക്കിയായ ഒരു ട്രെയിനി പൈലറ്റിനെ മരണം വിഴുങ്ങിയത് വെറുമൊരു കൊതുകു കടിയിലൂടെ
സഫോക്കിലെ ഒരു ട്രെയിനി കൊമേഴ്‌സ്യൽ എയർലൈൻ പൈലറ്റിന്റെ നെറ്റിയിൽ കൊതുക് കടിക്കുകയും തലച്ചോറിലേക്ക് അണുബാധ പടരുകയും ചെയ്തതിനെ തുടർന്ന് അവർ മരണത്തിനു കീഴടങ്ങി. സഫോക്കിലെ ബറി സെന്റ് എഡ്മണ്ട്സിലെ ഒറിയാന പെപ്പർ എന്ന 21കാരിയാണ് മരിച്ചത്. പഠിക്കാൻ മിടുക്കിയായിരുന്നു ഒറിയാന. ഓക്‌സ്‌ഫോർഡിലെ ഈസിജെറ്റ് പ്രോഗ്രാം തിയറി പരീക്ഷകളിൽ മികച്ച വിജയം നേടിയിരുന്നു. കൂടാതെ ഇൻസ്ട്രുമെന്റ് റേറ്റിംഗിനായി ബെൽജിയത്തിലേക്കും പോയിരുന്നു. ആ പെൺകുട്ടിക്കാണ് ഇതുപോലൊരു ദാരുണ മരണം സംഭവിച്ചത്.
ആൻഡ്വെർപ്പിൽ വച്ചാണ് ഒറിയാനയുടെ നെറ്റിയിലും വലതു കണ്ണിലും കൊതുക് കടിച്ചത്. തുടർന്ന് അവിടം വീർത്തു വരികയും അണുബാധയുള്ളതുമായി കാണപ്പെടുകയും ചെയ്തു. തുടർന്ന് 2021 ജൂലൈ 7നാണ് ഒരു ആശുപത്രിയിലെ അപകട, അത്യാഹിത വിഭാഗത്തിൽ ഒറിയാനയെ പ്രവേശിപ്പിച്ചത്. തുടർന്ന് വിശദമായ പരിശോധനയ്ക്കു ശേഷം ആന്റിബയോട്ടിക്കുകൾ ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു.
രണ്ട് ദിവസത്തിന് ശേഷം ഒറിയാന പെപ്പർ കുഴഞ്ഞുവീഴുകയും തുടർന്ന് കാമുകൻ ജെയിംസ് ഹാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം 2021 ജൂലൈ 12നാണ് ഒറിയാന ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങിയത്. നെറ്റിയിൽ ഒരു പ്രാണി കടിച്ചതു മൂലമുണ്ടായ ഗുരുതരമായ അണുബാധയുടെ ഫലമായാണ് ഒറിയാന മരിച്ചതെന്ന് സഫോൾക്കിലെ സീനിയർ കോറോണർ നിഗൽ പാർസ്ലി വ്യക്തമാക്കി.
കൊതുക് കടിച്ചതു മൂലം തലച്ചോറിലെ രക്തക്കുഴലുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരികയും സെപ്റ്റിക് എംബോളി ആയി രൂപപ്പെടുകയും ആയിരുന്നു. മാത്രമല്ല, സ്റ്റാഫൈലോകോക്കസ് ഓറിയസ് എന്ന ബാക്ടീരിയയുടെ അണുബാധയും ഒറിയാനയുടെ മരണകാരണമായി. ഒരു കൊതുകിന്റെ കടിയേറ്റതിനെ തുടർന്നാണ് ഒറിയാനയുടെ ചർമ്മത്തിൽ അണുബാധ പ്രവേശിച്ചതെന്ന് പാഴ്സ്ലി പറഞ്ഞു.
'അത് പിന്നീട് കഴുത്തിലെ കരോട്ടിഡ് ധമനിയിലേക്ക് പോകുകയും അവളുടെ തലച്ചോറിനെ സെപ്റ്റിക് എംബോളിയിലേക്ക് നയിക്കുകയും ചെയ്തു. ഇൻക്വസ്റ്റിൽ പങ്കെടുത്ത മിസ് പെപ്പറിന്റെ മാതാപിതാക്കളായ ട്രിസ്റ്റൻ, ലൂയിസ പെപ്പർ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് 'ഇതുപോലൊരു കേസ് ഞാൻ മുമ്പ് കണ്ടിട്ടില്ല എന്നാണ് കൊറോണർ വ്യക്തമാക്കിയത്. മികച്ചൊരു കരിയറും ജീവിതവും മുന്നിൽ കണ്ട ഒരു യുവതിക്കാണ് ഇത്തരമൊരു നിർഭാഗ്യകരമായ മരണം സംഭവിച്ചത്.
അവളുടെ പിതാവിനും സഹോദരൻ ഒലിവറിനും ഒപ്പം പറക്കുന്നതായിരുന്നു അവൾക്ക് ഏറ്റവും ഇഷ്ടം. അതിനേക്കാൾ വലുതായി മറ്റൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല. മേഘങ്ങൾക്കിടയിൽ തനിക്കൊരു ഓഫീസ് പണിയണം എന്നതായിരുന്നു ഒലിവറിന്റെ ആഗ്രഹമെന്ന് അവളുടെ പിതാവ് വേദനയോടെ പറഞ്ഞു. 'അവൾ ഇഷ്ടപ്പെടുന്ന ഒരാളെയും അവൾ കണ്ടുമുട്ടി, അവൾ ഒരു കൊമേഴ്സ്യൽ പൈലറ്റാകാൻ പരിശീലിച്ചു, പതുക്കെ പതുക്കെ അവളുടെ സ്വപ്നങ്ങൾ നിറവേറ്റുകയായിരുന്നു.' പക്ഷെ.. അവിചാരിതമായി അവൾ മരണത്തിനു കീഴടങ്ങിയെന്ന് പിതാവ് കരഞ്ഞു കൊണ്ട് പറഞ്ഞു.
ജെയിംസ് ഹാൾ എന്നാണ് ഒലിവറിന്റെ കാമുകന്റെ പേര്. അരിസോണയിലെ ഫീനിക്‌സിൽ വച്ചാണ് അവർ കണ്ടുമുട്ടിയതും പ്രണയത്തിലായതും. അവിടെയാണ് ഒലിവർ സ്വകാര്യ, വാണിജ്യ പൈലറ്റ് ലൈസൻസുകൾ പൂർത്തിയാക്കിയത്. തുടർന്ന് മെയ് 20ന് ആൻഡ്വെർപ്പിൽ എത്തിയപ്പോഴാണ് നെറ്റിയിൽ പ്രാണി കടിക്കുന്നതും തുടർന്ന് മരണത്തിനു കീഴടങ്ങിയതും എല്ലാം.
മറുനാടന് മലയാളി ബ്യൂറോ