- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാരവൃത്തിക്ക് ബ്രിട്ടീഷ് ഡെപ്യൂട്ടി അംബാസഡറെ അറസ്റ്റ് ചെയ്തെന്ന് ഇറാൻ മാധ്യമങ്ങൾ; നിഷേധിച്ച് യു കെ വിദേശകാര്യ ഓഫീസ്
ലണ്ടൻ: 'ചാരവൃത്തി' നടത്തിയെന്നും നിരോധിത സൈനിക മേഖലകളിൽ നിന്ന് മണ്ണ് സാമ്പിളുകൾ എടുത്തെന്നും ആരോപിച്ച് യു കെ ഡെപ്യൂട്ടി അംബാസഡറും മറ്റ് ചില വിദേശികളും ഇറാനിൽ അറസ്റ്റിലായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ ബ്രിട്ടീഷ് എംബസി ഡെപ്യൂട്ടി അംബാസഡർ ജെൽസ് വിറ്റേക്കറെയും ഏതാനും വിദേശ ഒഫീഷ്യൽസിനെയും അറസ്റ്റ് ചെയ്‌തെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ അർദ്ധസൈനിക റെവല്യൂഷണറി ഗാർഡാണ് ഇവരുടെ മേൽ കുറ്റങ്ങൾ ആരോപിച്ചതെന്നും ബ്രിട്ടീഷ് ഡെപ്യൂട്ടി അംബാസഡർ ജെൽസ് വിറ്റേക്കറും മറ്റ് ഏതാനും വിദേശികളും അറസ്റ്റിലായെന്നുമാണ് രാജ്യത്തിന്റെ സർക്കാർ നിയന്ത്രണത്തിലുള്ള ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇവർ എപ്പോഴാണ് കസ്റ്റഡിയിലായത് എന്നതിൽ വ്യക്തതയില്ല.
ഗാർഡ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതിനിടയിൽ രാജ്യത്തെ വിവിധ നിരോധിത പ്രദേശങ്ങൾ സന്ദർശിച്ച പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് എംബസിയിലെ ഡെപ്യൂട്ടി അംബാസഡർ വിറ്റേക്കറും മറ്റ് ഒഫീഷ്യൽസും 'ചാരവൃത്തി' ആരോപണം നേരിട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
പോളണ്ടിലെ കോപ്പർനിക് സർവകലാശാലയിലെ ഒരു പോളിഷ് ശാസ്ത്രജ്ഞനും കുറ്റാരോപിതനായ വിദേശികളിൽ ഒരാളാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. നിരോധിത പ്രദേശത്ത് നിന്ന് മണ്ണ്, വെള്ളം, ഉപ്പ് എന്നിവയുടെ സാമ്പിളുകൾ ഇവർ ശേഖരിച്ചതായാണ് ആരോപണം.
എന്നാൽ ആരോപണങ്ങൾ യുകെ വിദേശകാര്യ ഓഫീസ് നിഷേധിച്ചു. ഇറാനിൽ ഒരു ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥൻ അറസ്റ്റിലായെന്ന വാർത്ത തെറ്റാണെന്ന് യുകെ വിദേശകാര്യ ഓഫീസ് വ്യക്തമാക്കി.
ഇറാൻ മുമ്പ് ഇരട്ട പൗരന്മാരെയും പാശ്ചാത്യ ബന്ധമുള്ളവരെയും, പലപ്പോഴും ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ആണവ ചർച്ചകൾ പോലുള്ള മറ്റ് വിഷയങ്ങളിൽ ചർച്ചകളിൽ വിലപേശൽ ചിപ്പുകളായി അവരെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.