- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവിക്കൽ തോട് - ജനകീയ സമരങ്ങളെ തീവ്രവാദ ചാപ്പകുത്തുന്നത് അപലപനീയം - കൾച്ചറൽ ഫോറം
ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ പരിസര വാസികൾ നടത്തുന്ന സമരത്തിനു പിന്നിൽ തീവ്ര വാദികളാണെന്ന മന്ത്രി എം.വി ഗോവിന്തന്റെ പ്രസ്താവന പിൻ വലിച്ച് മാപ്പ് പറയണമെന്ന് കൾച്ചറൽ ഫോറം ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്ത് ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കാനുള്ള കോഴിക്കോട് കോർപറേഷന്റെ നീക്കത്തിനെതിരെയാണ് പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധിക്കുന്നത്. അതിൽ എല്ലാ പാർട്ടിക്കാരും ഉണ്ടെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് മന്ത്രി ഈ പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കണം.
സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന എല്ലാ സമരങ്ങളെയും തീവ്രവാദ ചാപ്പകുത്തുന്ന സമീപനമാണ് ഇടത് പക്ഷ ഗവണ്മെന്റ് കുറച്ച് കാലങ്ങളായി സ്വീകരിച്ച് വരുന്നത്. ഈ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ അതിക്രൂരമായി നേരിട്ട പൊലീസ് നടപടി അപലപനീയമാണ്. ഒരു പ്രദേശത്തെ വെള്ളവും വായുവും മലിനമാക്കി ജനജീവിതം ദുസ്സഹമാക്കുന്ന ഇത്തരം പദ്ധതികൾക്കെതിരെ ബഹുജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ മഖ്ബൂൽ അഹമ്മദ്, അബ്ദുറഹീം വേങ്ങേരി, റാസിഖ് എൻ, അംജദ് കൊടുവള്ളി, ആരിഫ് വടകര, റബീഹ് സമാൻ, ഹാമിദലി തങ്ങൾ, സൈനുദ്ദീൻ ബേപ്പൂർ, റിയാസ് കോട്ടപ്പള്ളി, അസ്ലം വടകര തുടങ്ങിയവർ സംസാരിച്ചു.