- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ സ്‌കൂളുകളിലും പരിശീലനം ലഭിച്ച ഒരു കൗൺസിലറെ നിയമിക്കണമെന്നാവശ്യപ്പെട്ട് എൻസിഡിസി പ്രമേയം പാസ്സാക്കി
വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി എല്ലാ സ്‌കൂളുകളിലും പരിശീലനം ലഭിച്ച ഒരു കൗൺസിലറെ നിയമിക്കണമെന്നാവശ്യപ്പെട്ട് എൻസിഡിസി പ്രമേയം പാസ്സാക്കി. സ്‌കൂൾ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും സമ്മർദ്ദം അനുഭവിക്കുന്ന സമയമാണ്. വീട്ടിൽ നിന്നുള്ള സമ്മർദ്ദവും പഠനവും കൂടി ചേർന്ന് യഥാർത്ഥ ലക്ഷ്യത്തിൽ എത്താൻ ബുദ്ധിമുട്ടുന്ന തലമുറയെയാണ് നമ്മൾ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ എല്ലാ സ്‌കൂളുകളിലും കൗൺസിലറിന്റെ ആവശ്യം അനിവാര്യമാണ്.
പുതിയൊരു കൗൺസിലറെ നിയമിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ള സ്‌കൂളുകൾക്ക് നിലവിലുള്ള അദ്ധ്യാപകർക്ക് പരിശീലനം നൽകാവുന്നതുമാണ്. ഇന്ന് പോക്സോ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ സ്‌കൂളുകളിലും കൗൺസിലറുടെ ആവശ്യകതയും വർധിച്ചിട്ടുണ്ട്. പകർച്ചവ്യാധിയുടെ തുടക്കം മുതൽ രാജ്യത്ത് കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വളരെ കൂടുതലാണ്. പ്രായ മാനദണ്ഡങ്ങൾക്കനുസൃതമായി ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകണം. 2018 നവംബറിലാണ് കൽക്കട്ട ഹൈക്കോടതി ഒരു ലക്ഷത്തോളം വിദ്യാഭ്യാസ മേഖലകളിൽ കൗൺസിലർമാരെ നിയമിക്കാൻ പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകിയത്.
നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ എന്ന സംഘടന എന്ന നിലയിൽ എല്ലാ സ്‌കൂളുകളിലും പരിശീലനം ലഭിച്ച കൗൺസിലർ വേണമെന്ന ആവശ്യം യാഥാർഥ്യമാക്കാൻ ബന്ധപ്പെട്ടവരെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്‌സാണ്ടർ പറഞ്ഞു.
എൻ സിഡിസി മാസ്റ്റർ ട്രെയ്‌നർ ബാബ അലക്‌സാണ്ടർ, റീജിണൽ ഓഫീസ് അഡ്‌മിനിസ്‌ട്രേറ്റർ മുഹമ്മദ് റിസ്വാൻ , ഐ സി ഇ ടി ഡയറക്ടർ തോമസ് കെ എൽ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്, പ്രോഗ്രാം കോർ ഡിനേറ്റർ ഡോ. ശ്രുതി ഗണേശ്, ഇവാലുവേറ്റർമാരായ ബിന്ദു സരസ്വതി ഭായ് , സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.