തലശേരി:പിണറായിയിൽ മാരക ലഹരിമരുന്നായ മെത്താം ഫിറ്റമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.തലശേരി എരഞ്ഞോളി വടക്കുമ്പാട് സ്വദേശി വി.വി.മിൽഹാസിനെ(22)യാണ് എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻ രാജും സംഘവും അറസ്റ്റ് ചെയ്തത്. പിണറായി പാറപ്രം റോഡിൽ ഐ എച്ച് ആർ ഡി കോളജിന് സമീപത്ത് വച്ചാണ് 0.45 ഗ്രാം മെത്താം ഫിറ്റാമിനുമായി യുവാവ് പിടിയിലായത്'.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സമീർ കെ.കെ,.ജിനേഷ് നരിക്കോടൻ, സുമേഷ് എം.കെ., എക്സൈസ് ഡ്രൈവർ സുകേഷ് പി എന്നിവരും ഉണ്ടായിരുന്നു.