- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: മയക്കുമരുന്ന് സംഘത്തിലെ യുവാവിനെ എക്സൈസ് പിന്തുടർന്ന് സാഹസികമായി പിടികൂടി. കൂത്തുപറമ്പിന് സമീപത്തുനിന്നാണ് ധർമടം സ്വദേശിയായ പ്രജിലേഷിനെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘം വളഞ്ഞതോടെ കൈയിലുണ്ടായിരുന്ന ഹാഷിഷ് ഓയിലും മൊബൈൽ ഫോണും ഇയാൾ സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മൽപിടിത്തത്തിനൊടുവിലാണ് പ്രതിയെ എക്സൈസ് സംഘം കീഴടക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയമായ സംഭവം. പ്രജിലേഷിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതോടെ ഇയാളെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ ബൈക്കിൽ ലഹരിമരുന്നുമായി വരുന്നുണ്ടെന്ന വിവരം കിട്ടിയതോടെ എക്സൈസ് സംഘം കാറിലും ബൈക്കിലുമായി യുവാവിനെ പിന്തുടരുകയായിരുന്നു. എക്സൈസ് വാഹനം കുറുകെയിട്ട് പ്രജിലേഷിനെ തടഞ്ഞുനിർത്തി. ഇതോടെയാണ് യുവാവ് ഹാഷിഷ് ഓയിലും മൊബൈൽ ഫോണും സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞത്. പിടികൊടുക്കാതെ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളിൽനിന്ന് കഞ്ചാവുംപിടിച്ചെടുത്തിട്ടുണ്ട്.




