ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന് ഫോബ്സ് മാസിക പ്രഖ്യാപിച്ച, ടെസ്ല ഉടമ എലൺ മസ്‌കിന് തന്റെ കമ്പനിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥയിൽ ഇരട്ടക്കുട്ടികൾ പിറന്നതായ വാർത്തകൾ പുറത്തുവരുന്നു. ഇക്കഴിഞ്ഞ നവംബറിലായിരുന്നു മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബ്രെയിൻ മെഷീൻ ഇന്റർഫേസ് കമ്പനിയ്ഹായ ന്യുറാ ലിങ്കിന്റെ ഓപ്പറേഷൻസ് ഡയറക്ടറായ ഷിവോൺ സിലിസ് എന്ന 36 കാരിയിൽ 51 കാരനായ മസ്‌കിന് ഇരട്ടകൾ ജനിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ കുട്ടികളുടെ പേരിനൊപ്പം പിതാവിന്റെ പേരു കൂടി ചേർക്കാൻ മസ്‌കും സിലിസും ഒരുമിച്ച് അപേക്ഷ നൽകി. കുട്ടികളുടേ പേരിനൊപ്പം ഇനിമുതൽ പിതവിന്റെ പേരിന്റെ അവസാന നാമവും അമ്മയുടെ പേരിന്റെ അവസാന ഭാഗവും ഉണ്ടായിരിക്കും. അമ്മയുടെ പേരിന്റെ അവസാന ഭാഗം കുട്ടികളുടെ പേരിന്റെ മദ്ധ്യഭാഗത്ത് വരും. ഇതോടെ എലൺ മസ്‌കിന് രേഖകൾ പ്രകാരം ഒൻപത് മക്കളായി.

ഇക്കഴിഞ്ഞ ഡിസംബറിൽ മസ്‌കും ഗയികയായ് ക്ലെയർ ബൗച്ചറും, വാടക ഗർഭപത്രത്തിൽ ഒരു കുട്ടിക്ക് ജന്മം നൽകിയതിനും ഒരു മാസം മുൻപായിരുന്നു ഈ ഇരട്ടകുട്ടികൾ ജനിച്ചത്. കാനഡയിലെ ഓൺടേരിയോയിൽ ജനിച്ച സിലിൽ, മസ്‌ക് സഹസ്ഥാപകനായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ഗവേഷണ സ്ഥാപനത്തിൽ വെച്ച് 2015 ൽ ആയിരുന്നു മസ്‌കുമായി കണ്ടുമുട്ടുന്നത്. ഐസ് ഹോക്കി താരം കൂടിയായ സിലിസ് സാമ്പത്തിക ശാസ്ത്രത്തിലും ഫിലോസഫിയിലും ബിരുദവും എടുത്തിട്ടുണ്ട്.

2020-ൽ കാലിഫോർണിയയിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ടെസ്ലാ കമ്പനി അവിടെ നിന്നും നീക്കുവാനുള്ള മസ്‌കിന്റെ തീരുമാനത്തെ പിന്താങ്ങിക്കൊണ്ട് സിലിസ് രംഗത്ത് വന്നിരുന്നു. ഇതിന് കാലിഫോർണിയ സംസ്ഥാന അസംബ്ലിയിലെ ഒരു അംഗം നൽകിയ മറുപടി ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

കനേഡിയൻഗായികയായ ഗ്രൈംസിൽ മസ്‌കിന് രണ്ടു കുട്ടികളുണ്ട്. അതിനുപുറമെ മുൻ ഭാര്യയും കനേഡിയൻ എഴുത്തുകാരിയുമായ ജസ്റ്റിൻ വിൽസണിൽ അഞ്ചു കുട്ടികളും. മൂന്ന് വിവാഹങ്ങളും അതയും തന്നെ വിവാഹമോചനങ്ങളുംകഴിഞ്ഞ മസികിന്റെ അതീവ സങ്കീർണ്ണമായ ജീവിതത്തിൽ ഏറ്റവുമൊടുവിൽ പുറത്തുവരുന്നതാണ് ഈ ഇരട്ടക്കുട്ടികളുടെ കഥ.

അതേസമയം മസ്‌കുമായി തീർത്തും പൊരുത്തപ്പെടാനാകാത്ത ഒരു മകൻ തന്റെ ലിംഗം മാറുന്നതിനും പേരിൽ നിന്ന് മസ്‌കിന്റെ സർ നെയിം മാറ്റുന്നതിനുമായി കോടതിയെ സമീപിച്ചത് അടുത്ത കാലത്ത് ഏറെ വിവാദമായിരുന്നു.