- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള കാത്തലിക് എഞ്ചിനീയറിങ് കോളജുകൾ1000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നു; വിവിധ എഞ്ചിനീയറിങ് വിദ്യാഭ്യാസ പദ്ധതികൾ പ്രഖ്യാപിച്ചു
കാഞ്ഞിരപ്പള്ളി: എഞ്ചിനീയറിങ് വിദ്യാഭ്യാസമേഖലയുടെ സമഗ്രവളർച്ചയ്ക്കും സാങ്കേതിക വ്യവസായ കുതിപ്പുകൾക്കും കരുത്തേകുന്നതും യുവസംരംഭകർക്ക് പ്രോത്സാഹനമേകുന്നതുമായ 1000 സാറ്റാർട്ടപ്പുകൾ ആരംഭിക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ.
അസോസിയേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ 14 എഞ്ചിനീയറിങ് കോളജുകളിലും ഇതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങൾ ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. 200 ൽപരം സ്റ്റാർട്ടപ്പുകൾ വിവിധ കാത്തലിക് എഞ്ചിനീയറിങ് കോളജുകളിൽ പ്രവർത്തനനിരതവുമാണ്. ദേശീയ രാജ്യാന്തരതലത്തിൽ കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയ്ക്ക് വൻനേട്ടവും സാങ്കേതിക ഗവേഷണരംഗത്ത് പുതുതലമുറയ്ക്കും പൊതുസമൂഹത്തിനും ഏറെ പ്രതീക്ഷകളും പ്രോത്സാഹനങ്ങളും നൽകുന്ന വിവിധ സാങ്കേതിക വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനം കേരള കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് നിർവഹിച്ചു. കൂവപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര് അഡ്വ.വി സി.സെബാസ്റ്റ്യൻ സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചും സാങ്കേതികവളർച്ചാ പദ്ധതികളെക്കുറിച്ചും വിഷയാവതരണം നടത്തി.
കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാൾ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. റോയി വടക്കൻ, ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, മോൺ തോമസ് കാക്കശ്ശേരി, മോൺ. വിൽഫ്രെഡ് ഇ., ഫാ. ജോൺ വിളയിൽ, ഫ്രാൻസീസ് ജോർജ് എക്സ് എംപി., ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ഫാ. ജസ്റ്റിൻ ആലുങ്കൽ, ഫാ. ജോൺ പാലിയക്കര, ഫാ. ജോൺ വർഗീസ്, ഫാ. ബിജോയ് അറയ്ക്കൽ എന്നിവർ സംസാരിച്ചു.
സ്റ്റാർട്ടപ്പുകൾ, കമ്മ്യൂണിറ്റി മിഷൻ, രാജ്യാന്തര സാങ്കേതിക വിദ്യാഭ്യാസ ഏജൻസികളും വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയെ ഉയർത്തിയെടുക്കുവാനുള്ള കർമ്മപരിപാടികൾ കാത്തലിക് എഞ്ചിനീയറിങ് കോളജുകൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര് അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.