- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരലൽ വിദ്യാഭ്യാസ സംരക്ഷണ സമരസമിതി സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി
കേരളാ, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവ്വകലാശാലകളിൽ ബിരുദത്തിനും പി.ജി കോഴ്സുകൾക്കും പ്രൈവറ്റ് രജിസ്‌ട്രേഷൻ തുടരണം, പാരലൽ കോളേജുകളെ ഇല്ലാതാക്കരുത്, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്പാരലൽ വിദ്യാഭ്യാസ സംരക്ഷണ സമര സമിതി സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി.
കേരളാ സർവ്വകലാശാല ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറികെ. ആർ അശോക് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു.ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താനേ കഴിയൂയെന്നുംറഗുലർ സർവ്വകലാശാലകളിലെ അഫിലിയേറ്റഡ് കോളേജ് വിദ്യാർത്ഥികൾക്കൊപ്പം വേർതിരിവ് ഇല്ലാത്ത പരീക്ഷയും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ് പ്രൈവറ്റ് രെജിസ്‌ട്രേഷൻ എന്നും അതിനാൽ പ്രൈവറ്റ് രെജിസ്‌ട്രേഷൻ തുടരണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു.
ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ നിയമത്തിലെ എഴുപത്തിരണ്ടാം വകുപ്പ് പാരലൽ വിദ്യാഭ്യാസത്തെ തകർക്കുന്നതാണെന്നും അത് റദ്ദ് ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ റഗുലർ സർവ്വകലാശാലകളിൽ ഏതൊക്കെ കോഴ്സുകൾ നടത്തണമെന്ന് തീരുമാനിക്കേണ്ടത് ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാ ശാലയുടെ നിയമത്തിലൂടെയല്ല. സർവ്വകലാശാലകളുടെ സ്വയം ഭരണാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഈ നിയമം എന്നും അദ്ദേഹം ഉദ്ഘാടനപ്രസoഗത്തിൽ പറഞ്ഞു.
ധർണ്ണയിൽ പാരലൽ വിദ്യാഭ്യാസ സംരക്ഷണ സംയുക്ത സമര സമിതി ജനറൽ കൺ വീനർ പി.സി അനിൽ അധ്യക്ഷത വഹിച്ചു.അഖിലേന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മറ്റി കൺവീനർ എം ഷാജർഖാൻ, പാരലൽ കോളേജ് അസോസിയേഷൻ നേതാക്കളായ,ടി.മോഹനൻ, കെ.പി ഗോപാലകൃഷ്ണൻ, അനുപമാ മുരളീധര കുറുപ്പ്, എ.ഐ.ഡി.എസ്.ഒസംസ്ഥാന സെക്രട്ടറി അഡ്വ. ആർ. അപർണ്ണ, എസ് പ്രേമചന്ദ്രൻ, സ്റ്റീഫൻസൻ മാത്യൂ, എ.ജെ പ്രദീപ്,പാരലൽ സ്റ്റുഡന്റസ് മൂവ്‌മെന്റ് സെക്രട്ടറി എ. ഷൈജു,പാരലൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ നേതാക്കളായ പി.പി സാബു,സന്തോഷ്‌കുമാർ,കെ ശശാങ്കൻ, എന്നിവർ പ്രസംഗിച്ചു.
പാരലൽ കോളേജുകൾ ഇല്ലാതാക്കരുത്.പാവപ്പെട്ടവന്റെ വിദ്യാഭ്യാസവും തൊഴിലും നഷ്ടപ്പെടുത്തുന്ന സർക്കാർ നിലപാട് മാറ്റണം എന്നീമുദ്രാവാക്യങ്ങൾ മുഴക്കി നൂറുകണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപകരും മാർച്ചിലും ധർണ്ണ യിലും പങ്കെടുത്തു.