കണ്ണൂർ: സൈക്കിൾ യാത്രികനായ വിദ്യാർത്ഥി വാഹനമിടിച്ചു മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം പൊലിസ് തിരിച്ചറിഞ്ഞു. പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പൊലിസ് അപകടത്തിനിടയാക്കിയ ഗ്യസ് ലോറിയാണ് തിരിച്ചറിഞ്ഞത്. ലോറി കസ്റ്റഡിയിലെടുത്ത് ഡ്രൈവറെയും ക്ലീനറെയും അറസ്റ്റു ചെയ്തു.

പാപ്പിനിശേരി ഗവ. ഹയർസെക്കൻഡറി വിദ്യാർത്ഥി മുഹമ്മദ് റിസാൻ ഫർഫീനാ(16)ണ് കഴിഞ്ഞ മാസം 28ന് മരണമടഞ്ഞത്. തലേ ദിവസം ഉച്ചയ്ക്ക് വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് സ്‌കൂളിലേക്ക് സൈക്കിളിൽ പോകവെയാണ് വിദ്യാർത്ഥിയെ ലോറി ഇടിച്ചു തെറിപ്പിച്ചത്. അപകടമുണ്ടാക്കിയ ലോറി നിർത്താതെ കടന്നുകളയുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായ ഫർഹീൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞത്.ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അപകടമുണ്ടാക്കിയ ലോറി കണ്ടെത്തിയത്. ആനവളപ്പിൽ അഷ്റഫ്-നബീസ ദമ്പതികളുടെ മകനാണ് ഫർഹീൻ. പത്താംതരം വിദ്യാർത്ഥിയായിരുന്നു.