കണ്ണൂർ: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ആയിട്ടും സർക്കാർ ധൂർത്ത് തുടരുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി പറഞ്ഞു. കേരള ഗവ.നഴ്സസ് യൂണിയൻ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനം കണ്ണൂർ ഡി.സി.സിയിലെ എൻ.രാമകൃഷ്ണൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലയിലും സ്വന്തക്കാരെ തിരുകിക്കയറ്റുകയാണെന്നും സുധാകരൻ ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ ഉണ്ടായിരുന്ന കടബാധ്യത ഇപ്പോൾ പിണറായി വിജയൻ ഭരണത്തിൽ ഇരട്ടിയായി മാറി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണെന്ന് കെ സുധാകരൻ എംപി കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലാണ്. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ സ്ഥിതി അതീവ ദയനീയം. സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ല. എല്ലാ മേഖലയിലും സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്നും കെ സുധാകരൻ എംപി പറഞ്ഞു.

കെജിഎൻയു സംസ്ഥാന പ്രസിഡന്റ് സന്തോഷ് കെ.എസ് അധ്യക്ഷനായ ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി, ഐഎൻടിയുസി ജില്ലാ പ്രസി.ജോസ് ജോർജ്, കെ പ്രമോദ്, കെ.പി സാജു, മുഹമ്മദ് ഫൈസൽ, ഇ.ജിഷീബ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ. എസ് സന്തോഷ് (പ്രസി) എസ്. എം അനസ് (ജന.സെക്ര), എൽ. ആശ(ട്രഷ) ഇ.ജി ഷീബ ആർ.ബിജി ഇ.ജെ ലീന(വൈസ് പ്രസി) എം. ആർ ഷീല, ടി. എസ് ബിന്ദു, ബിജേഷ് തോമസ് (ജോ.സെക്ര)