പേരാവൂർ: പേരാവൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പേരാവൂർ കുനിത്തല ശ്മശാനം റോഡിൽ തടത്തിൽ ശ്രീദേവിയുടെ മകൻ ശ്രീജിലിനെ(26)യാണ് വീടിനു സമീപത്തെ വാഴ തോട്ടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. പേരാവൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
സഹോദരി: ശ്രീജിത. സംസ്‌കാരം പിന്നീട്.