ബ്രിട്ടനും അമേരിക്കയും കോവിഡിന്റെ പിടിയിൽ നിന്നും മുക്തമാകാൻ തുടങ്ങുന്നു എന്ന തോന്നൽ ഉണ്ടയപ്പോൾ മുതൽ ശാസ്ത്രലോകം തിരിഞ്ഞത് ഇനിയും ആഗോളതലത്തിൽ നേരിടേണ്ടി വന്നേക്കാവുന്ന മാഹാമരികളെ കുറിച്ചുള്ള പഠനത്തിനായിരുന്നു. ആഴത്തിൽ നടത്തിയ ഗവേഷണഫലം പറയുന്നത് അടുത്ത മഹാമാരി ലോകത്ത് ആഞ്ഞടിക്കുക, ടിബറ്റ്ൻ പീഠഭൂമിയിലെ ഹിമാനിയിൽ നിന്നായിരിക്കുമെന്നാണ്. ലാൻഷോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷണ സംഘം ടിബറ്റൻ പീഠഭൂമിയിലെ 21 ഹിമാനികളിലായിരുന്നു പഠനം നടത്തിയത്.

ഞെട്ടിക്കുന്ന വസ്തുതകളാണ് പഠനത്തിൽ പുറത്തുവന്നത്. ഇതിനു മുൻപ് മനുഷ്യരാരും കാണാത്ത 968 ഇനം സൂക്ഷജീവികളേയായിരുന്നു അവർ ആ മഞ്ഞുപാളികൾക്കടിയിൽ കണ്ടെത്തിയത്. അതിലേറെ ആശങ്ക പരത്തുന്ന കാര്യം 25 മില്യണിലധികം പ്രോട്ടീൻ കോഡിങ് ജീനുകളും കണ്ടെത്താനായി എന്നതാണ്. ഇവയിൽ പലതിനും മഹാ രോഗങ്ങൾ ഉണ്ടാക്കാനുള്ള കഴിവുമുണ്ട്. ഇപ്പോൾ മഞ്ഞുപാളിയിൽ കുടുങ്ങിക്കിടക്കുന്ന അതിപ്രാചീനമായ ഈ സൂക്ഷ്മാണുക്കൾ, അവിടെ നിന്നും രക്ഷപ്പെട്ടാൽ ഒരുപക്ഷെ പ്രാദേശികമായി പകർച്ച വ്യാധികൾക്ക് കാരണമായേക്കാം എന്ന് ഗവേഷകർ പറയുന്നു. അത് ലോകം മുഴുവൻ വ്യാപിക്കുന്ന മഹാമാരിയും ആയേക്കാം എന്നവർ പറയുന്നു.

ഈ പഠനത്തിനിറ്റായിൽ, 21 ഹിമാനികളിൽ നിന്നായി ബാക്ടീരിയയേയും അതുപൊലെ മറ്റൊരു സൂക്ഷ്മജീവിയായ ആർക്കിയയേയും വേർതിരിച്ചെടുക്കാൻ ഗവേഷകർക്കായി. 2016 മുതൽ 2020 വരെയായിരുന്നു ഈ പഠനം നടന്നത്. പിന്നീട് ജനിതക ശ്രേണീകരണം വഴിയാണ് 968 സ്പീഷീസുകൾ ഉണ്ടെന്ന് സശയരഹിതമായി തെളിയിച്ചത്. അവയിൽ ചിലത് സാധാരണയായി മണ്ണിലും ജലത്തിലും കണ്ടു വരുന്ന സ്യുഡോമോണാസ് എയ്‌രുഗിനോസയെ പോലുള്ളവയാണ്.

എന്നാൽ, ഒരു വലിയ ഭൂരിപക്ഷവും, ഉദ്ദേശം 82 ശതമാനത്തോളം സൂക്ഷ്മ ജീവികലും മറ്റ് ആവാസവ്യവസ്ഥകളിലും സാഹചര്യങ്ങളിലും കണ്ടുവരുന്ന സൂക്ഷ്മ ജീവികളുമായി യാതോരു ജനിതക സമാനതകളും ഇല്ലാത്തവയായിരുന്നു. അതിൽ 11 ശതമാനത്തോളം ഈ അപൂർവ്വ ജീവികൾ ഒരു ഹിമാനിയിൽ മാതമായിരുന്നു കാണപ്പെട്ടത്. അതേസമയം, 10 ശതമാനത്തോളം ജീവികൾ എല്ലാ ഹിമാനികളിലും സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്.

ഇവയിൽ പലതും അതി തീവ്രമായ പ്രതികൂലസാഹചര്യങ്ങൾ അതിജീവിക്കാൻ കഴിവുള്ളതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ ഹിമാനികളുടെ ഉപരിതലം ഒരു അപൂർവ്വമായ ആവാസ വ്യവസ്ഥയുടെ ആസ്ഥാനമാണ്. ബാക്ടീരിയയ്, ആൽഗ, ഫംഗസ്, മൈക്രോയൂകാര്യോട്ടുകൾ തുടങ്ങിയ ഇനങ്ങളെല്ലാം ഇവിടെ ജീവിതം കഴിക്കുന്നു. പ്രകൃതിയോട് യോജിച്ചു പോകുവാനുള്ള അനുരൂപണം വഴി കടുത്ത കാലാവസ്ഥയെ പോലും അതിജീവിക്കാനുള്ള കഴിവ് ഇവർനേടിയെടുത്തിട്ടുണ്ട്.

മറ്റൊരു പ്രധാനകാര്യം, അവിടെ 10,000 വർഷം മുൻപുള്ള സൂക്ഷ്മജീവികളെ വരെ കണ്ടേത്തി എന്നതാണ്. അതുകൊണ്ടു തന്നെ നമ്മുട ഗരഹത്തിന്റെ സൂക്ഷ്മാണു ജീവിതത്തിന്റെ വിലമതിക്കാനാവാത്ത കാലക്രമം ഇവയ്ക്ക് വെളിപ്പെടുത്താൻ കഴിയുമെന്നതാണ്. ഏഷ്യയുടെ ജല സംഭരണി എന്ന് അറിയപ്പെടുന്ന ടിബറ്റിൽനിന്നും ലോകത്തിലെ പല വൻ നദികളും ഉദ്ഭവിക്കുന്നുണ്ട്. യാങ്ങ്ടീസി, പീല നദി, ഗംഗ, ബ്രഹ്‌മപുത്ര, തുടങ്ങിയ നദികളെല്ലാം ഉദ്ഭവിക്കുന്നത് ടിബറ്റൻ പീഠഭൂമിയിൽ നിന്നാണ്.

ആഗോള താപനം വഴി മഞ്ഞുരുകുാൻ തുടങ്ങിയാൽ ഇപ്പോൾ മഞ്ഞുപാളികളിൽ കുടുങ്ങിക്കിടക്കുന്ന ഈ സൂക്ഷ്മാണുക്കൾ, മഞ്ഞുരുകിയുണ്ടായ ജലത്തോടൊപ്പം ഈ നദികളിലേക്ക് ഒഴുകിയിറങ്ങും. ചുരുക്കത്തിൽ, ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളെ (ഇന്ത്യയും ചൈനയും0 ഗുരുതരമായി ബാധിക്കും. ഈ ഭയത്തിന്റെ കനം വർദ്ധിപ്പിക്കാൻ ഇന്റർഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ റിപ്പോർട്ടുമുണ്ട്. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ടിബറ്റൻ പീഠഭൂമിയിലെ അവശേഷിക്കുന്ന ഹിമാനികൾ പോലും അപ്രത്യക്ഷമാകും എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.