കോട്ടയം: ഇംഫാൽ അതിരൂപതാ മുൻ ആർച്ച് ബിഷപ് ജോസഫ് മിറ്റത്താനി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇംഫാൽ സിഎംസി ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച നടക്കും.

1931 ജൂലൈ 12 നു കുറവിലങ്ങാട് കാളികാവിൽ ജനിച്ച അദ്ദേഹം 1959 ലാണ് വൈദികനായത്. 1969 ൽ തെസ്പുർ ബിഷപ്പായി. 1980 ൽ ഇംഫാൽ ബിഷപ്പായി. 1995 ൽ ഇംഫാൽ ആർച്ച് ബിഷപ്പായി. 2006 ൽ വിരമിച്ചു.