ടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ കെ രമ എംഎൽഎ. മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവത്തോടെ കാണണം. ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ ശ്രീലേഖ നടത്തിയതെന്ന് പൊലീസ് അന്വേഷിക്കണം. ശ്രീലേഖയുടെ ഫോൺ പരിശോധിക്കണമെന്നും കെ കെ രമ പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് അന്വേഷണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ കേസിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലാത്ത ഒരു ഉദ്യോഗസ്ഥ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്നും രമ പറഞ്ഞു. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ നിരവധി പേരാണ് ഇതിനകം രംഗത്തെത്തിയിരിക്കുന്നത്.

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇന്നലെ ദിലീപിനെ അനുകൂലിച്ച് ശ്രീലേഖ രംഗത്ത് വന്നത്്. ദിലീപ് ഇങ്ങനെ ചെയ്യുമോ എന്നാശങ്കയുണ്ടായിരുന്നു. ദീലിപിന്റെ ജീവിതത്തിൽ വ്യക്തിപരമായി നിരവധി പ്രശ്നങ്ങളുണ്ടായിരുന്നെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.

'ദിലീപിന്റെ പെട്ടന്നുള്ള ഉയർച്ചകളിൽ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങൾ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതിൽ വളരെ ശക്തരായ ചിലർ ദിലീപിനെതിരായി. ആ സാഹചര്യത്തിൽ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പൾസർ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങൾ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേൽ വരെ മിഡിയ പ്രഷർ ചെലുത്തി'- ശ്രീലേഖ പറഞ്ഞു.