- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംസി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; സൈനികന് ദാരുണാന്ത്യം
ചെങ്ങന്നൂർ: എംസി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈനികന് ദാരുണ മരണം. ജമ്മുവിൽ നിന്നും അവധിക്ക് നാട്ടിസെത്തിയ ഇടനാട് കൈതക്കാട്ടിൽ ശ്രീകുമാറിന്റെ മകൻ ശ്രീനുവാണു (25) മരിച്ചത്. ഇന്നലെ രാത്രി 8.15ന് എംസി റോഡിൽ പ്രാവിൻകൂട് മഴുക്കീർ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. ജമ്മുവിലായിരുന്ന ശ്രീനു എട്ടിനു പുലർച്ചെയാണ് അവധിക്കു നാട്ടിലെത്തിയത്.
പ്രാവിൻകൂട് ഭാഗത്തുനിന്ന് കല്ലിശേരിയിലേക്ക് പിതൃസഹോദരപുത്രി സോനുവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ശ്രീനു. ഇവർ സഞ്ചരിച്ച ബൈക്ക് പെട്രോൾ പമ്പിൽ നിന്ന് എംസി റോഡിലേക്കിറങ്ങിയ തിരുവൻവണ്ടൂർ സ്വദേശി മനു സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചു, തുടർന്ന് തിരുവല്ല ഭാഗത്തേക്കു പോയ കാറിനു മുന്നിലേക്കു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ശ്രീനുവിനെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സോനുവിനും പരുക്കുണ്ട്. അമ്മ: പുഷ്പലത. സഹോദരി: ശ്രുതി.