കൊച്ചി: കലൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. ദേശാഭിമാനി ജംഗ്ഷനിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാളെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം തുടങ്ങി.

ദേശാഭിമാനി ജംഗ്ഷന് സമീപമുള്ള പെറ്റ് ഷോപ്പിന് മുന്നിൽ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പാതയേരത്തെ പോസ്റ്റിൽ വന്നിരുന്ന ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. രക്തം വാർന്ന് അവശനിലയിലായ യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.

കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. കൈയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ ഇയാളെ വ്യാപാരികളും പൊലീസുകാരും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവാവിന്റെ കൈകൾ തമ്മിൾ പരസ്പരം കൂട്ടിക്കെട്ടിയിരുന്നുവെന്നും കത്തികൊണ്ട് കൈയിലും കഴുത്തിലും ഇയാൾ സ്വയം മുറിവേൽപ്പിച്ചിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

വൈകിട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കലൂർ മാർക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന യുവാവ് ആരെങ്കിലും തടയുന്നതിനു മുൻപു സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. ഉടൻ കുഴഞ്ഞുവീണ യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിനു പിന്നിൽ എന്താണ് കാരണം എന്നു വ്യക്തമായിട്ടില്ല. ഇതിന്റെ വിഡിയോ ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്.

ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നിൽ വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് റോഡിലേക്ക് എത്തുന്നതും. ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്.