കണ്ണൂർ:വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ അക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും സോഷ്യൽ മീഡിയകളിൽ കൂടിയും വിവിധ നമ്പറുകളിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കണ്ണൂർ എസ്‌പി ക്ക് പരാതി.

കോടതി ജാമ്യം നൽകി ജയിൽ മോചിതരായി കണ്ണൂരിൽ എത്തിയതിന് ശേഷമാണ് വ്യാപകമായി ഭീഷണി സന്ദേശങ്ങൾ വരുന്നത് എന്നും യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രെട്ടറി നവീൻ കുമാറും നൽകിയ പരാതിയിൽ പറയുന്നു.
സംഭവം നടന്ന അന്നു മുതൽ ഇരുവർക്കും പൊലീസ് സംരക്ഷണം നൽകുന്നുണ്ട്.

യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ സുദീപ് ജയിംസിന്റെ നേതൃത്വത്തിൽ എസ്‌പി ആർ.ഇളങ്കോവലിനെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്