- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ ആക്രമിച്ച ശേഷം; ആത്മഹത്യ ചെയ്തത് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ; കഴുത്തിനു പരുക്കേറ്റ സുഹൃത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ; അന്വേഷണം തുടരുന്നു
കൊച്ചി: കൊച്ചി നഗരമധ്യത്തിൽ തിരക്കേറിയ റോഡിൽ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് പൊലീസ്. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്. സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാൾ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിക്കാനുള്ള കാരണം പൊലീസ് അന്വേഷിക്കുന്നു.
ആത്മഹത്യ ചെയ്ത ക്രിസ്റ്റഫറും ആക്രമിക്കപ്പെട്ട സുഹൃത്തും ഒരുമിച്ചു ജോലി ചെയ്യുന്നവരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവർക്കിടയിൽ ഉടലെടുത്ത തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് അനുമാനം. കലൂരിൽ ദേശാഭിമാനി ജംക്ഷനിലാണ് ക്രിസ്റ്റഫർ സ്വയം കഴുത്തറുത്തു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.15നായിരുന്നു നാടിനെ നടുക്കിയ സംഭവം.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി ക്രിസ്റ്റഫറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കലൂർ മാർക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന ക്രിസ്റ്റഫർ ആരെങ്കിലും തടയുന്നതിനു മുൻപു സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. ഉടൻ കുഴഞ്ഞുവീണ ഇയാൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.
എറണാകുളം കലൂർ റോഡിലാണ് സംഭവം നടന്നത്. കൈയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ ക്രിസ്റ്റഫറിനെ വ്യാപാരികളും പൊലീസുകാരും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നിൽ വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് റോഡിലേക്ക് എത്തുന്നതും ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ