കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരള സംസ്ഥാന ഭാരവാഹികളായി വി നന്ദകുമാർ, (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് & ഹെഡ്- ബ്രാഞ്ച് ബാങ്കിങ്, ഫെഡറൽ ബാങ്ക്) പ്രസിഡന്റ്, സി തോമസ് ജോസഫ് (ബി.സി.ജി.കെ )എക്‌സിക്യൂട്ടീവ് പ്രസിഡന്റ്, കെ.യു.ബാലകൃഷ്ണൻ (ബാങ്കേഴ്‌സ് ക്ലബ് ഗ്രേറ്റർ കൊച്ചി) ജനറൽ സെക്രട്ടറി, കെ സുരേന്ദ്രൻ (ബി സി ജി കെ )ട്രെഷറർ എന്നിവരെ തിരഞ്ഞെടുത്തു.

ബാങ്കേഴ്‌സ് ക്ലബ് ഗ്രേറ്റർ കൊച്ചിയിലെ എൻ.ഡിനന്ദകുമാറാണ് അസി. ട്രഷറർ. വൈസ് പ്രസിഡന്റ്‌റുമാരായി ബിനോയ് ആഗസ്റ്റിൻ (കോട്ടയം ), സുരേഷ് ബാബു (കണ്ണൂർ ), സത്യമൂർത്തി (ആലുവ), വി സി കൂര്യാച്ചൻ (അങ്കമാലി), കെ ടി സുധീർ (കോഴിക്കോട് ) എന്നിവരെയും സെക്രട്ടറിമാരായി ഡോ ഗ്രിഗറി പോൾ കെ ജെ (ബാങ്കേഴ്‌സ് ക്ലബ് ഗ്രേറ്റർ കൊച്ചി), എസ് ബാലകൃഷ്ണൻ പാലക്കാട് , സെബാസ്റ്റ്യൻ കെ വി (അങ്കമാലി) പി രമേശ് (കോഴിക്കോട്), പി. കെ. ശ്രീധരൻ പിള്ള (ആലുവ ) എന്നിവരെയും, 30 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എബ്രഹാം തര്യൻ ചീഫ് പാട്രൻ ആയി തുടരും.