ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) കോർ കമ്മിറ്റി യോഗം ലോകജനസംഖ്യ ദിനം ആചരിച്ചു. വിവിധ രാജ്യങ്ങളിൽ നടക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യൻ ജനസംഖ്യയെ കുറിച്ചുള്ള തങ്ങളുടെ ആശങ്കകൾ അംഗങ്ങൾ പങ്കുവെച്ചു. ജനസംഖ്യാ പ്രശ്നങ്ങൾ നേരിടാൻ യഥാർത്ഥ മാർഗ നിർദ്ദേശങ്ങൾ ആവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ചില രാജ്യങ്ങൾ അമിത ജനസംഖ്യയുള്ളവയാണ്, ചിലത് ജനസംഖ്യ കുറവുള്ളവയാണ്. വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് നല്ലൊരു ആസൂത്രണം ആവശ്യമാണ്. യോഗത്തിൽ കോർ കമ്മിറ്റി അംഗങ്ങളായ, എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്‌സാണ്ടർ ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേശ്, ഇവാലുവേറ്ററായ സുധ മേനോൻ എന്നിവർ പങ്കെടുത്തു.