- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചരക്കണ്ടി :പനയത്താംപറമ്പ്- ചാലോട് റോഡിൽ വെള്ളക്കെട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പറമ്പുക്കരി ചക്കാടത്ത് ഹൗസിൽ എം.സി. സുരേന്ദ്രനെയാണ് (66) മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്‌ച്ച മുതൽ സുരേന്ദ്രനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ എസ്‌ഐ വി എം. ബിനീഷ്, മട്ടന്നൂർ എസ്‌ഐ സി.രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായ് കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: പരേതയായ സുജാത (ഉളിയിൽ). മക്കൾ: സുജേഷ് (ഗൾഫ്), റിജിന, റിൻസി. സഹോദരങ്ങൾ: സൗമിനി, പത്മിനി, പുരുഷോത്തമൻ, അശോകൻ.
Next Story




