തലശേരി: മട്ടാമ്പ്രത്ത് യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി രണ്ടംഗസംഘം ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. പുളിക്കൂൽ ഹൗസിൽ പി.കെ നജാസിനെയാണ് (33) ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു പരുക്കേൽപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

തലയ്ക്കും മൂക്കിനും പരുക്കേറ്റ നജാസിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നജാസിന്റെ പരാതിയിൽ തലശേരി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.