- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലൺ മസ്‌ക് പിൻവലിഞ്ഞതോടെ ട്വിറ്ററിന്റെ ഓഹരിമൂല്യം ഇടിഞ്ഞു; കരാർ ലംഘനത്തിന് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായി ട്വിറ്റർ; ട്വിറ്ററിനെ തകർക്കാനായിരുന്നോ മസ്‌ക് വാങ്ങുമെന്ന് പറഞ്ഞത് ?
ട്വിറ്റർ വാങ്ങാനുള്ള 44 ബില്യൺ ഡോളറിന്റെ കരാറിൽ നിന്നും ലോകത്തിലെ അതിസമ്പന്നനായ എലൺ മസ്‌ക് പിന്മാറിയതോടെ അദ്ദേഹത്തിനെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് ട്വീറ്റർ. കരാർ ലംഘിച്ചതിനെതിരെയാണ് നടപടി. ഡെലാവെയറിലെ ചാൻസറി കോടതിയിൽ ഫയൽ ചെയ്ത കേസിൽ ട്വീറ്റർ ആവശ്യപ്പെടുന്നത്, നേരത്തേ സമ്മതിച്ചതു പ്രകാരം ട്വീറ്ററിലെ ഓഹരിയൊന്നിന് 54.20 ഡോളർ നൽകി മസ്‌ക് വാങ്ങണം എന്നാണ്. തന്റെ വ്യക്തിപരമായ താത്പര്യങ്ങൾ സംരക്ഷിക്കാത്തതിനാൽ, ട്വീറ്ററിനും ഓഹരിയുടെമകൾക്കും നൽകിയ വാഗ്ദാനം പാലിക്കാൻ അദ്ദേഹത്തിന് താത്പര്യമില്ല എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം, ട്വീറ്റർ എന്ന സമൂഹമധ്യമ പ്ലാറ്റ്‌ഫോമിലുള്ള യഥാർത്ഥ അക്കൗണ്ടുകളുടെയും വ്യാജ അക്കൗണ്ടുകളുടെയും വിവരം കമ്പനി നൽകാൻ തയ്യാറാകാത്തതിനാൽ, ട്വീറ്റർ വാങ്ങുന്നതിൽ നിന്നും പിൻവാങ്ങുന്നു എന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ്‌ച്ച മസ്‌ക് പ്രസ്താവിച്ചത്. കമ്പനിയുടെ ബിസിനസ്സുമായി മുൻപോട്ട് പോകാൻ ആ വിവരം സുപ്രധാനമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ എത്ര സ്പാം അക്കൗണ്ടുകൾ ഉണ്ടെന്നതും കമ്പനി പറയാൻ തയ്യാറാകുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ കോടതിയിൽ ഫയൽ ചെയ്ത പരാതിയെ പറ്റി, ഒരു വിരോധാഭാസം എന്നു മാത്രമായിരുന്നു എലൺ മസ്‌കിന്റെ പ്രതികരണം.
അതേസമയം, ട്വിറ്റർ വങ്ങുമെന്നത് പരസ്യമാക്കുകയും, പിന്നീട് അതിന്റെ പ്രാരംഭ കരാർ ഒപ്പു വയ്ക്കുകയും ചെയ്യുന്നത് സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമത്തിന് എതിരാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ട്വിറ്ററിന്റെ ജനറൽ കൗൺസൽ സീൻ എഡ്ജറ്റ് ഒരു വീഡിയോയിലൂടെയായിരുന്നു എലൺ മസ്‌കിനെതിരെ നടപടിസ്വീകരിച്ച കാര്യം ജീവനക്കാരെയും ഓഹരിയുടമകളേയും അറിയിച്ചത്. പരാതി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഇനി വിചാരണക്കുള്ള തീയതി അറിയിക്കുമെന്നും അദ്ദേഹം വീഡിയോയിലൂടെ അറിയിച്ചു.
അതേസമയം, കമ്പനിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ നൽകാതെ ട്വിറ്ററായിരുന്നു കരാർ ലംഘനം നടത്തിയതെന്ന് മസ്‌കും വാദിക്കുന്നു. എന്നാൽ ഈ വാദം കോടതി സ്വീകരിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. മുൻകാലങ്ങളിൽ ഇത്തരത്തിൽ ഡെലാവെയർ കോടതിയിൽ എത്തിയ കേസുകളിലെല്ലാം വാങ്ങാൻ ഉദ്ദേശിച്ചവരെ കൊണ്ട് കരാർ നിബന്ധനകൾ പാലിക്കാൻ നിർബന്ധിതമാക്കുന്ന വിധിയായിരുന്നു ഉണ്ടായിട്ടുള്ളത്. 2020- ൽ ടിഫാനി ആൻഡ് കമ്പനി ലൂയിൽ വ്യൂട്ടണിനെതിരെ നൽകിയ കേസ് തന്നെ ഇതിനുദാഹരണമായിരുന്നു. ഒരു ആഭരണ വിപണി ഏറ്റെടുക്കാൻ കരാർ വെച്ച ശേഷം അതിൽ നിന്നും പിന്മാറിയ ലൂയിസ് വ്യൂട്ടൺ പിന്നീട് അത് ഏറ്റെടുക്കാൻ തയ്യാറായിക്കൊണ്ട് കോടതിക്ക് പുറത്ത് ഒരു ഒത്തു തീർപ്പിന് വഴങ്ങേണ്ടി വന്നു.
അതേസമയം വാങ്ങാനുള്ള കരാറിൽ നിന്നും എലൺ മസ്‌ക് പിന്മാറിയതോടെ ട്വിറ്ററിന്റെ ഓഹരി മൂല്യം കുത്തനെ ഇടിയുകയാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ, മസ്‌കുമായുള്ള കരാറിനു ശേഷം 50 ഡോളറിനു മുകളിൽ കുതിച്ചു കയറിയാ ട്വിറ്റർ ഓഹരിയുടെ ഇന്നലെത്തെ വില വെറും 34.06 ഡോളർ മാത്രമായിരുന്നു. അവശ്യമായ വിവരങ്ങൾ നൽകാത്തതിനാലും അവ്യക്തമായ വിവരങ്ങൾ മാത്രം നൽകുന്നതിലുമാണ് താൻ കരാറിൽ നിന്നും പിന്മാറുന്നതെന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു മസ്‌ക് വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ