- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിലെ തെക്കി ബസാറിലെ കോഫി ഹൗസിലെ തീപിടിത്തം പരിഭ്രാന്തിയായി; തീ പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ഭക്ഷണശാലയ്ക്ക് തീപിടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി. നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന തിരക്കേറിയ ഭക്ഷണ ശാലയ്ക്ക് തീപിടിച്ചത് കണ്ണൂർ നഗരത്തെ അക്ഷരാർത്ഥത്തിൽ ജനങ്ങളെ മുൾമുനയിലാക്കി. കണ്ണുർ - കാസർകോട് ദേശീയ പാതയോരത്തെ തെക്കി ബസാറിൽ കോഫി ഹൗസിലാണ് തീപിടിത്തമുണ്ടായത്. അടുക്കളയിലെ വാൾ ഫാനിനാണ് തീപ്പിടിച്ചത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഷോർട്ട് സർക്യുട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അഗ്‌നിബാധയിൽ ഫാൻ കത്തിനശിച്ചു തീയും പുകയും പടർന്നതിനെ തുടർന്ന് ബർണശേരിയിൽ നിന്നും ഫയർഫോഴ്‌സെത്തി തീയണച്ചു. ഈ സമയം നിരവധിയാളുകൾ ഇവിടെ ഭക്ഷണം കഴിക്കാനുണ്ടായിരുന്നു തീ പിടിത്തത്തെ തുടർന്ന് പുക പരന്നതിനെ തുടർന്ന് ഇവർ ഇറങ്ങിയോടി. ഏകദേശം അര മണിക്കൂറോളമെടുത്ത് ഫയർഫോഴ്‌സ് തീയണച്ചു.
കണ്ണൂർ നഗര മധ്യത്തിലെ തെക്കി ബസാറിലാണ് തീപിടുത്തമുണ്ടായത്. കണ്ണുർ ടൗൺ പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കണ്ണുർ -കാസർകോട് ദേശിയ പാതയോരത്ത് പ്രവർത്തിക്കുന്ന ഈ കോഫി ഹൗസിൽ നിത്യേനെ ഭക്ഷണം കഴിക്കാനെത്തുന്നത് ഉച്ചഭക്ഷണ സമയത്ത് നല്ല തിരക്ക് ഇവിടെ അനുഭവപ്പെടാറുണ്ട്.




